പറവൂർ ∙ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു സാമ്പത്തിക ശാസ്ത്രം പഠിക്കാൻ 5 ന്യൂജെൻ പാട്ടുകൾ ഒരുക്കി നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകൻ പ്രമോദ് മാല്യങ്കര. സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാനപ്പെട്ട
പാഠഭാഗങ്ങളായ സമ്പദ് വ്യവസ്ഥയിലെ അടിസ്ഥാന പ്രശ്നങ്ങൾ, പരിവർത്തനാത്മക നിയമം, ഹരിതവിപ്ലവം, വാണിജ്യ ബാങ്കിന്റെ ധർമങ്ങൾ എന്നിവ ഈ പാട്ടുകൾ കേട്ടാൽ എളുപ്പത്തിൽ മനസ്സിലാക്കാനും ഓർമിക്കാനും കഴിയുമെന്നു പ്രമോദ് പറഞ്ഞു. സ്കൂളിലെ പുതുതലമുറ വിദ്യാർഥികൾക്ക് പഠനം കൂടുതൽ ആകർഷകവും ലളിതവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഉദ്യമം.
മലയാള, തമിഴ് സിനിമകളിലെ ന്യൂജെൻ രീതിയിലുള്ള പാട്ടുകളുടെ ഈണത്തിൽ സാമ്പത്തിക ശാസ്ത്ര പാഠഭാഗം വരികളാക്കി എഴുതിയിരിക്കുകയാണ് പ്രമോദ്. സ്കൂളിലെ വിദ്യാർഥികളായ അഭിനവ് ശിവ, സി.എം.വിജിത്ത്, പി.എ.അർജുൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. ഗാനങ്ങളുടെ ചിത്രീകരണവും നടത്തുന്നുണ്ട്.
സാമ്പത്തിക ശാസ്ത്ര പാഠഭാഗങ്ങൾ ഗാനങ്ങളിലൂടെയും മൈം, ഓട്ടൻതുള്ളൽ പോലുള്ള കലാരൂപങ്ങളിലൂടെയും അവതരിപ്പിച്ചു ശ്രദ്ധേയനായ പ്രമോദ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]