അധ്യാപക ഒഴിവ്
∙ വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29ന് 10.30ന്.
7306452599. ∙ നാമക്കുഴി ഗവ.
എൽപി എസ്. അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് 2ന്. ∙ പുല്ലുവഴി ജയകേരളം എച്ച്എസ്എസിൽ പ്ലസ് ടു വിഭാഗത്തിൽ മാത്തമാറ്റിക്സ് (സീനിയർ) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 25ന് 10.30ന്.
ഹെൽപർ
കല്ലൂർക്കാട് പഞ്ചായത്തിലെ അങ്കണവാടി കം ക്രഷിൽ ഹെൽപർ ഒഴിവ്. കല്ലൂർക്കാട് പഞ്ചായത്തിലെ 2,11,12 വാർഡുകളിലെയോ സമീപ വാർഡുകളിലെയോ താമസക്കാരായ, എസ്എസ്എൽസി പാസായ വനിതകൾക്ക് അപേക്ഷിക്കാം.
17 വരെ മൂവാറ്റുപുഴ അഡീഷനൽ ശിശുവികസന പദ്ധതി ഓഫിസിൽ അപേക്ഷ സമർപ്പിക്കാം. 99478 64784.
കോ ഓർഡിനേറ്റർ
എറണാകുളം മേഖല മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിലുള്ള ഉദയംപേരൂർ, തൃശൂർ എന്നീ ഫിഷറീസ് ഓഫിസുകളിൽ കോ ഓർഡിനേറ്റർ ഒഴിവ്.
പ്രായം 20നും 36നും മധ്യേ. യോഗ്യത: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കു മുൻഗണന. കൂടിക്കാഴ്ച 17ന് 10ന് ഹൈക്കോടതിക്കു സമീപമുള്ള എറണാകുളം റീജനൽ എക്സിക്യൂട്ടീവ് ഓഫിസിൽ.
എക്സ്റേ ടെക്നിഷ്യൻ
കാലടി∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായ എക്സ്റേ ടെക്നിഷ്യനെ നിയമിക്കുന്നതിന് 15നു 10.30നു കൂടിക്കാഴ്ച നടത്തും.
യോഗ്യത: അംഗീകൃത എക്സ്–റേ ടെക്നിഷ്യൻ ഡിപ്ലോമ/ബിരുദം. പാരാ മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്തിരിക്കണം.
പ്രവർത്തി പരിചയം അഭികാമ്യം.
സെക്യൂരിറ്റി
എടത്തല അൽ അമീൻ കോളജ് സ്വാശ്രയ വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ഒഴിവ്. 9447832205.
മെഗാ ജോബ് ഫെയർ 13നു കുസാറ്റിൽ
നാഷനൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം മേഖലയിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ‘നിയുക്തി 2025’ 13നു നടക്കും.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി സഹകരിച്ചു ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ കുസാറ്റ് ക്യാംപസിലാണു നടക്കുക. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി, ഐടിഐ, ഡിപ്ലോമ, ബിടെക്, പാരാമെഡിക്കൽ യോഗ്യതയുള്ള, എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം.
റജിസ്ട്രേഷന് www.privatejobs.employment.kerala.gov.in. 9446926836, 7736628440.
സിഎംഎഫ്ആർഐ
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) യങ് പ്രഫഷനൽ ഒഴിവ്.
24നു മുൻപ് www.cmfri.org.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
പരിശോധന പാനൽ
ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളുടെയും തെറപ്പി സെന്ററുകളുടെയും പ്രവർത്തനം പരിശോധിക്കുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഫഷനലുകളുടെ പാനൽ തയാറാക്കുന്നു. കൂടിക്കാഴ്ച 25ന് 11ന് ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസിൽ.
0484 -2425377.
കെൽട്രോൺ
കൊച്ചി∙ കെൽട്രോണിന്റെ കലൂർ നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 മാസം ദൈർഘ്യമുള്ള കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ടാലി ആൻഡ് എംഎസ് ഓഫിസ്) കോഴ്സിലേക്ക് എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ആറു മാസത്തെ ഡിപ്ലോമ ഇൻ ഓഫിസ് അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്, ഒരു വർഷത്തെ പ്രഫഷനൽ ഡിപ്ലോമ ഇൻ ബിസിനസ് അക്കൗണ്ടിങ്, മാസ്റ്റർ ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിങ് തുടങ്ങിയ കോഴ്സുകളിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
9633503513.
അപേക്ഷ ക്ഷണിച്ചു
കൊച്ചി∙ സമർഥനം ട്രസ്റ്റ് ഫോർ ദ് ഡിസേബിൾഡ് ഭിന്നശേഷിക്കാരായ യുവാക്കൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമായി നടത്തുന്ന റീട്ടെയ്ൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 32നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അവസാന തീയതി:15. 6361511991, 9035084941
പരിശീലനം
കൊച്ചി∙ ഒബിസി വിഭാഗക്കാർക്കു മത്സര/യോഗ്യത പരീക്ഷകളിൽ പരിശീലനത്തിനായി പിന്നാക്ക വികസന വകുപ്പു നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് ധനസഹായ പദ്ധതിയിൽ അപേക്ഷിക്കാം.
മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ്, ഗേറ്റ്/മാറ്റ്, യുജിസി നെറ്റ്/ജെആർഎഫ് പരീക്ഷകൾക്കു പരിശീലനം നടത്തുന്നവർ www.egrantz.kerala.gov.in മുഖേന 30നകം അപേക്ഷിക്കണം. www.bcdd.kerala.gov.in. 0484 2983130
ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം
പെരുമ്പാവൂർ ∙ അറയ്ക്കപ്പടി ജയ്ഭാരത് എൻജിനീയറിങ് കോളജിൽ 2025-26 അധ്യയനവർഷത്തിൽ ബിടെക്കിന് കൂടുതലായി അനുവദിച്ച ബാച്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 11,12,15 തീയതികളിൽ പ്രവേശനം നേടാം. കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നീ ബിടെക് കോഴ്സുകളിലും ബിസിഎ, ബിബിഎ കോഴ്സുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
9947118591.
കുസാറ്റ് നേവൽ ആർക്കിടെക്ചർ ബിടെക് പ്രോഗ്രാമിന് അക്രഡിറ്റേഷൻ
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഷിപ്പ് ടെക്നോളജി വകുപ്പിലെ നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് ബി.ടെക് പ്രോഗ്രാമിനു 2025–2026 മുതൽ 2027–2028 വരെയുള്ള 3 വർഷത്തെ കാലയളവിലേക്ക് നാഷനൽ അക്രഡിറ്റേഷൻ ബോർഡിന്റെ (എൻബിഎ) പുതുക്കിയ അക്രഡിറ്റേഷൻ ലഭിച്ചു. കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എല്ലാ ബിടെക് പ്രോഗ്രാമുകൾക്കും എൻബിഎ അക്രഡിറ്റേഷനുണ്ട്.
പ്രീ മാര്യേജ് കോഴ്സ്
കോലഞ്ചേരി ∙ യാക്കോബായ സഭയുടെ കടയ്ക്കനാട് അരമനയിൽ പ്രീ മാര്യേജ് കോഴ്സ് 13,14തീയതികളിൽ നടക്കും.
9961325588
അവാർഡിന് അപേക്ഷ ക്ഷണിച്ചു
തൃപ്പൂണിത്തുറ ∙ പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ മഠപ്പിള്ളി സമൂഹാംഗങ്ങളായ വിദ്യാർഥികൾക്കു വിജയദശമി ദിനത്തിൽ നൽകുന്ന അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. സംസ്കൃതത്തിൽ ഉയർന്ന മാർക്ക് ലഭിച്ചവർക്കും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കും അവാർഡ് നൽകും.
9447079344.
സിറ്റി പൊലീസ് 132 വാഹനങ്ങൾ ലേലം ചെയ്യും
കൊച്ചി∙ സിറ്റി പൊലീസിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തും പരിധിയിലും സൂക്ഷിച്ചിട്ടുള്ള അവകാശികൾ ഇല്ലാത്ത 132 വാഹനങ്ങൾ ലേലം ചെയ്യും. www.mstcecommerce.com എന്ന വെബ്സൈറ്റ് മുഖേന 15ന് 11 മുതൽ വൈകിട്ട് 3.30 വരെയാണ് ഇ-ലേലം.
വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തു ലേലത്തിൽ പങ്കെടുക്കാം. ലേലത്തിനു തൊട്ടുമുൻപുള്ള പ്രവൃത്തി ദിനങ്ങളിൽ ഓഫിസ് സമയത്തു ബന്ധപ്പെട്ട
എസ്എച്ച്ഒയുടെ അനുമതിയോടെ വാഹനങ്ങൾ പരിശോധിക്കാം.
രോഗി പരിചരണ കൂട്ടായ്മ കട്ടിൽ വിതരണം
വരാപ്പുഴ∙ കൂനമ്മാവ് വാർഡ് ഹെൽപ് ടീം രോഗി പരിചരണ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ കട്ടിൽ വിതരണം, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവ 14ന് നടക്കും. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ ഉദ്ഘാടനം ചെയ്യും.
ഷാജു മാളോത്ത് അധ്യക്ഷത വഹിക്കും. ഫാ.ജോബി കോഴിക്കോട് അധ്യക്ഷത വഹിക്കും.
പാലിയേറ്റീവ് കെയർ ജില്ലാ വൈസ്പ്രസിഡന്റ് ഡോ.ജോബി തോമസ് മുഖ്യപ്രഭാഷണം നടത്തും.
സുവർണരേഖ പുരസ്കാര സമർപ്പണം 14ന്
കോതമംഗലം∙ മലയാളത്തിലെ ആദ്യ അനിമേഷൻ ചിത്രമായ ‘കാട്ടിലെ കണ്ണൻ’ സംവിധാനം ചെയ്ത ചിത്രകാരൻ ജയദീപ് കോതമംഗലത്തിനു 14നു 3നു മെന്റർ അക്കാദമി ഹാളിൽ സുവർണരേഖ പുരസ്കാരം നൽകും. ‘എന്റെ കഥകളിലെ പരിസരം’ എന്ന വിഷയത്തിൽ കഥാകാരൻ അനിൽ കോട്ടമുഗൾ പ്രസംഗിക്കും.
ഡോ. ജേക്കബ് ഇട്ടൂപ്പിന്റെ സപ്തതി ആഘോഷം, ഓണാഘോഷം, സർഗ സായാഹ്നം എന്നിവയും നടക്കും.
സുവർണരേഖ പ്രസിഡന്റ് ബാബു ഇരുമല അധ്യക്ഷനാകും.
‘ശാലോം വചനാഗ്നി’ നാളെ
പെരുമ്പാവൂർ ∙ സെന്റ് ജോർജ് റോമൻ കത്തോലിക്ക പള്ളിയിൽ ശാലോം ടീം നയിക്കുന്ന വചന ശുശ്രൂഷ ‘ശാലോം വചനാഗ്നി’ നാളെ 9:30 മുതൽ വൈകിട്ട് 7:30 വരെ നടത്തും.
ഓണപ്പാട്ട് മത്സരം
പുക്കാട്ടുപടി∙ വള്ളത്തോൾ സ്മാരക വായനശാല ഓണാഘോഷത്തോട് അനുബന്ധിച്ച് ഓണപ്പാട്ട് മത്സരം ശനിയാഴ്ച 3ന് വായനശാല ഹാളിൽ നടക്കും.
കരോക്കെ ചലച്ചിത്ര ഗാന മത്സരം
ഫോർട്ട്കൊച്ചി∙ ഓണത്തോടനുബന്ധിച്ച് ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ ഓർഗനൈസിങ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 13ന് ഉച്ചയ്ക്ക് 2ന് വാസ്കോഡ ഗാമ സ്ക്വയറിൽ കരോക്കെ ചലച്ചിത്ര ഗാന മത്സരം നടത്തും. 12ന് രാത്രി 8ന് മുൻപ് പേര് റജിസ്റ്റർ ചെയ്യണം.
9497469016.
ഗതാഗത നിയന്ത്രണം
കളമശേരി ∙ റോക്ക്െവൽ റോഡിൽ കെഎസ്ഇബി മുതൽ കേന്ദ്രീയ വിദ്യാലയം ജംക്ഷൻ വരെയുള്ള ഭാഗത്ത് റോഡിന്റെ നിർമാണ ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഗതാഗതം ഭാഗികമായി നിരോധിക്കുമെന്നും യാത്രക്കാർ പൊലീസ് ഏർപ്പെടുത്തുന്ന ക്രമീകരണവുമായി സഹകരിക്കണമെന്നും പിഡബ്ല്യുഡി റോഡ്സ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ജല വിതരണം മുടങ്ങും
ആലുവ∙ എടത്തല കോമ്പാറ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ എടത്തല പഞ്ചായത്തിലും കീഴ്മാട് പഞ്ചായത്തിലെ 15, 16, 17 വാർഡുകളിലും ചൂർണിക്കര പഞ്ചായത്തിലെ 7, 8, 9 വാർഡുകളിലും ശുദ്ധജല വിതരണം മുടങ്ങും. കോലഞ്ചേരി ∙ മഴുവന്നൂർ പഞ്ചായത്തിലെ മഞ്ചനാട് പമ്പ് ഹൗസിൽ നിന്നുള്ള ശുദ്ധജല വിതരണം ഇന്നു മുതൽ 22വരെ 11,13,14 വാർഡുകളിൽ പൂർണമായും 7,10,12,15,19 വാർഡുകളിൽ ഭാഗികമായും തടസ്സപ്പെടും.
വൈദ്യുതി മുടക്കം
തൃപ്പൂണിത്തുറ പനയ്ക്കൽ, എൻജെകെ ട്രീഷ്യം, വെള്ളക്കിനാവ്, ഫയർ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]