ഏലൂർ ∙ മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജ് പാലത്തിൽ തെരുവുവിളക്കുകളുണ്ട്. മാസങ്ങളായി ഇവയൊന്നും പ്രകാശിക്കുന്നില്ല.
കുറച്ചു ദിവസങ്ങളിൽ കെഎസ്ഇബി താൽക്കാലിക കണക്ഷൻ നൽകി വിളക്കുകൾ പ്രകാശിപ്പിച്ചിരുന്നു. അപകട
സാധ്യത കണക്കിലെടുത്ത് പിന്നീട് ഇത് അഴിച്ചുമാറ്റി. എന്നാൽ ഇറിഗേഷൻ വകുപ്പോ നഗരസഭയോ ലൈൻ വലിച്ചു സ്ഥിരമായി കണക്ഷൻ ലഭ്യമാക്കുന്നതിനു കെഎസ്ഇബിയിൽ പണമടയ്ക്കുകയോ അപേക്ഷ നൽകുകയോ ചെയ്തിട്ടില്ലെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു.
പണം അടച്ചാൽ ഉടൻ കണക്ഷൻ നൽകുമെന്നും അവർ പറഞ്ഞു.
മഞ്ഞുമ്മലിലേക്കു പൊതുഗതാഗതം കുറവായതിനാൽ യാത്രക്കാർ പലരും സൗത്ത്കളമശേരിയിൽ ഇറങ്ങി നടന്നു പാലത്തിലൂടെയാണ് മഞ്ഞുമ്മലിലേക്കു സഞ്ചരിക്കുന്നത്. രാവിലെ പാൽ, പത്ര വിതരണക്കാരും ഇതുവഴിയാണു പോകുന്നത്. ഇവരുൾപ്പെടെ എല്ലാവരും വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ ഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം ഏറെയുള്ള പ്രദേശം കൂടിയാണ് ഇവിടം.
മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിന്റെ ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനും വൈദ്യുതി ലഭ്യമല്ല. 20 വർഷത്തോളമായി ഷട്ടറുകൾ ഉയർത്തുന്നതും താഴ്ത്തുന്നതും ഡീസൽ ജനറേറ്ററിന്റെ സഹായത്തോടെയാണ്.
ഇവിടെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]