ആലുവ∙ ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ച് അദ്വൈതാശ്രമത്തിന്റെ മതിലിൽ സ്ഥാപിച്ചിരുന്ന പീതപതാകകളും തോരണങ്ങളും എസ്എൻഡിപി യൂണിയൻ വച്ചിരുന്ന ഫ്ലെക്സ് ബോർഡും ശിവഗിരി വിദ്യാനികേതന്റെ അഡ്മിഷൻ ബോർഡും നഗരസഭാ ജീവനക്കാർ അഴിച്ചു വലിച്ചെറിഞ്ഞതായി പരാതി. സെക്യൂരിറ്റി ജീവനക്കാരനും സ്ഥലത്തുണ്ടായിരുന്നവരും എതിർത്തെങ്കിലും ജീവനക്കാർ കണക്കിലെടുത്തില്ല.
എസ്എൻഡിപി യൂണിയന്റെ ഗുരു ജയന്തി ആഘോഷം സമാപനം 14നു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫ്ലെക്സ് ബോർഡാണ് നശിപ്പിച്ചതിൽ ഒന്ന്.
ജയന്തി ആഘോഷം തീരുന്നതിനു മുൻപു കൊടിതോരണങ്ങൾ അഴിച്ചു നീക്കിയത് ആശ്രമത്തോടും ഗുരു ഭക്തരോടും അധികൃതർ കാട്ടിയ അവഹേളനമാണെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗം വി.ഡി.
രാജൻ എന്നിവർ കുറ്റപ്പെടുത്തി.
ആശ്രമ വളപ്പിനകത്തുള്ള സാധനങ്ങൾ നീക്കം ചെയ്യാൻ നഗരസഭയ്ക്ക് അധികാരമില്ലെന്നും അപാകതയുണ്ടെങ്കിൽ ആശ്രമാധികൃതർക്കു നോട്ടിസ് നൽകുകയോ പിഴ ചുമത്തുകയോ ചെയ്യുന്നതിനു പകരം അതിക്രമം കാണിച്ചതു മര്യാദ കേടാണെന്നും അവർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ചും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ഇന്നു 10.30ന് അദ്വൈതാശ്രമ കവാടത്തിൽ നിന്നു നഗരസഭാ ഓഫിസിലേക്ക് പ്രകടനം നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]