കളമശേരി ∙ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിനു നഗരസഭ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളൊന്നും നഗരസഭയെ സഹായിക്കുന്നില്ല. ക്യാമറകൾക്കു മുന്നിൽ തന്നെ സാമൂഹികവിരുദ്ധർ മാലിന്യം വലിച്ചെറിഞ്ഞു നഗരസഭയെ ‘കളിയാക്കുകയാണ്’.
ക്യാമറകൾക്കു രാത്രിക്കാഴ്ച തീരെയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ക്യാമറകളുടെ കൺട്രോൾ റൂം ആർക്കും കയറി വിഹരിക്കാവുന്ന രീതിയിൽ മലർക്കെ തുറന്നുകിടക്കുകയാണ്.
കൺട്രോൾ റൂമിൽ മേൽനോട്ടത്തിന് ആരുമില്ല. മറ്റൊരു കൺട്രോൾ റൂം കളമശേരി പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കുമെന്നാണു പറഞ്ഞിരുന്നത്.
എന്നാൽ പൊലീസുകാർക്കും ആശ്രയം നഗരസഭയിൽ ഒരുക്കിയിട്ടുള്ള കൺട്രോൾ റൂമാണ്.
വല്ലപ്പോഴും പൊലീസുകാരെത്തുമ്പോൾ മാത്രമാണ് ഈ കൺട്രോൾ റൂം പ്രവർത്തിപ്പിക്കുന്നത്. 50 ലക്ഷത്തോളം രൂപ ചെലവിട്ടു 84 ക്യാമറകളാണു നഗരസഭ സ്ഥാപിച്ചത്.
ഇവയെക്കൊണ്ടു നഗരസഭയുടെ ലക്ഷ്യം നിറവേറുന്നില്ല. വലിച്ചെറിയപ്പെടുന്ന മാലിന്യം തിരഞ്ഞും നാട്ടുകാർ മൊബൈൽഫോണിൽ ശേഖരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചുമാണു മാലിന്യം വലിച്ചെറിയുന്നവരെ നഗരസഭ പിടികൂടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]