ഏലൂർ ∙ മഞ്ഞുമ്മൽ –മാടപ്പാട്ട് റോഡിന്റെ ഒരു ഭാഗം തകർന്നു നിറയെ കുഴികളാണ്. ഓട്ടം വിളിച്ചാൽ കുഴികൾ ഭയന്ന് ഓട്ടോറിക്ഷകൾ വരില്ലെന്നു നാട്ടുകാർ.
രാത്രിയിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ കുഴിയിൽ വീണ്, വാഹനത്തിന്റെ അടിഭാഗം തട്ടിയുണ്ടാകുന്ന ശബ്ദം ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്നു സമീപവാസികൾ. റോഡ് തകർന്നു തരിപ്പണമായി കിടക്കുകയാണ്.
2 വാർഡുകളുടെ അതിർത്തി പങ്കിടുന്ന പ്രധാനപ്പെട്ട
റോഡാണ്. 6 വർഷമായി റോഡ് ടാറു െചയ്യുകയോ കുഴികൾ അടയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അവർ പരാതിപ്പെട്ടു.
ഈ പ്രദേശത്തു കാനയും നിർമിച്ചിട്ടില്ല. വലിയ കുഴികളിൽ പലതും സമീപത്തു താമസിക്കുന്നവർ മണ്ണും കല്ലും ഇട്ടു നികത്തിയാണ് അപകട
ഭീഷണി ഒഴിവാക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ ഇതുവഴിയുള്ള യാത്രയും ദുഷ്കരമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]