
പറവൂർ∙ ഒറ്റയ്ക്ക് താമസിക്കാനായി ലൈഫ് ഭവന പദ്ധതിയിൽ വീടുവച്ചു നൽകാനാകില്ലെന്നു ചിറ്റാറ്റുകര പഞ്ചായത്ത് അധികൃതർ അറിയിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് പരുവത്തുരുത്ത് കൊറവൻപറമ്പിൽ വീട്ടിൽ ചന്ദ്രിക(60). പഞ്ചായത്തിന്റെ 4–ാം വാർഡിൽ ഇവർക്കു സ്വന്തമായുള്ള 3 സെന്റിൽ ഉണ്ടായിരുന്ന പഴയ വീട് 2024 ഓഗസ്റ്റിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നു വീണു.
അന്നു നട്ടെല്ലിന്റെ ചികിത്സയ്ക്കായി ചന്ദ്രിക ആശുപത്രിയിൽ പോയതിനാലാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. വീടു തകരുന്നതിനു മുൻപു തന്നെ ചിറ്റാറ്റുകര പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധയിൽ ചന്ദ്രികയുടെ ഭർത്താവ് ബാബു വീടിനായി അപേക്ഷ സമർപ്പിച്ചിരുന്നു.
പിന്നീട് ഭർത്താവ് മരിച്ചു. ഇവർക്കു കുട്ടികളില്ല.
വീട് തകർന്നതിനു ശേഷം പഞ്ചായത്തിൽ ഒട്ടേറെ തവണ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
വീട് ഇല്ലാത്തതിനാൽ ബന്ധുക്കളുടെ വീടുകളിലും അയൽവീടുകളിലും മാറി മാറി താമസിക്കുകയാണ് ചന്ദ്രിക. അന്ത്യോദയ അന്നയോജന കാർഡ് (എഎവൈ) കാർഡിൽപെട്ട
ചന്ദ്രിക വൈദ്യുതി നിരക്കും വെള്ളക്കരവും ഇപ്പോഴും അടയ്ക്കുന്നുണ്ട്. ഒറ്റമുറി വീടെങ്കിലും കിട്ടിയാൽ മതിയെന്നാണു ചന്ദ്രികയുടെ ആഗ്രഹം.
ചന്ദ്രികയ്ക്ക് വേറെ അവകാശികൾ ഇല്ലാത്തതിനാലാണ് വീടു നൽകാൻ കഴിയാത്തതെന്നും ലൈഫ് പദ്ധതിയിൽ അത്തരമൊരു മാനദണ്ഡം ഉണ്ടെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]