
കൊച്ചി ∙ ആലുവ ജലശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണിക്കു ശേഷം നഗരത്തിലേക്കുള്ള ജലവിതരണം പൂർവസ്ഥിതിയിലാകാത്തതിനാൽ ശുദ്ധജല പ്രതിസന്ധി രൂക്ഷം. നഗരത്തിലെ പല ഭാഗങ്ങളിലും ശുദ്ധജല പ്രതിസന്ധി രൂക്ഷമാണ്.
പല ഡിവിഷനുകളിലും 60% ഭാഗങ്ങളിലും ശുദ്ധജലമെത്താത്ത സ്ഥിതിയാണെന്നു കൗൺസിലർമാർ പറയുന്നു. കലൂർ, തമ്മനം, കതൃക്കടവ്, ചമ്പക്കര, തൈക്കൂടം, പൂണിത്തുറ,പനമ്പിള്ളിനഗർ തുടങ്ങിയ ഭാഗങ്ങളിലെല്ലാം വെള്ളം കിട്ടാത്തതിനാൽ നാട്ടുകാർ പ്രതിസന്ധിയിലാണ്.
ടാങ്കറിൽ വെള്ളം ലഭ്യമാക്കാൻ ജല അതോറിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നു കൗൺസിലർ എം.ജി.
അരിസ്റ്റോട്ടിൽ പറഞ്ഞു. വൻ തുക നൽകി സ്വകാര്യ ടാങ്കറുകളെയാണ് ഇപ്പോൾ വെള്ളത്തിനു വേണ്ടി ആശ്രയിക്കുന്നത്. തൈക്കൂടം ഉദയ റോഡ്, ശിൽപശാല റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒരാഴ്ചയായി ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥയാണ്.. നേരത്തേ ശുദ്ധജല പ്രതിസന്ധിയില്ലാത്ത ഭാഗങ്ങളിൽ പോലും ഇപ്പോൾ പ്രശ്നമുണ്ടെന്നു കൗൺസിലർമാർ പറയുന്നു.
എന്തുകൊണ്ട് പ്രതിസന്ധി?
അറ്റകുറ്റപ്പണിക്കായി ആലുവ ജല ശുദ്ധീകരണ പ്ലാന്റ് ഏഴിനു പ്രവർത്തനം നിർത്തിയിരുന്നു.
എന്നാൽ അതിനു തലേന്ന് ആലുവ– തമ്മനം പൈപ്ലൈനിൽ ചോർച്ച കണ്ടെത്തി. ഇതു പരിഹരിക്കാനായി ഈ പൈപ്ലൈനിലെ മുഴുവൻ വെള്ളവും കാലിയാക്കി അറ്റകുറ്റപ്പണി നടത്തേണ്ടി വന്നു.
ഇതുമൂലം രണ്ടു ദിവസങ്ങളിൽ പൈപ്ലൈനിൽ ഒട്ടും വെള്ളമുണ്ടായിരുന്നില്ല. മുഴുവൻ ടാങ്കുകളും കാലിയായി.
അറ്റകുറ്റപ്പണിക്കു ശേഷം 8നു രാവിലെയാണ് ആലുവയിൽ നിന്ന് തമ്മനം പമ്പ് ഹൗസിലേക്കുള്ള പമ്പിങ് പുനരാരംഭിച്ചത്.
എന്നാൽ പൈപ്ലൈനിൽ പലയിടങ്ങളിലും എയർ ബ്ലോക്കുകൾ രൂപപ്പെട്ടിരുന്നതിനാൽ ആവശ്യമായ മർദത്തിലോ അളവിലോ വെള്ളം തമ്മനത്ത് എത്തിയില്ല. തമ്മനം പമ്പ് ഹൗസിൽ നിന്നു നഗരത്തിലെ ഓരോ ഭാഗത്തേക്കുമുള്ള വിതരണ ലൈനുകളിലേക്ക് ഒന്നിടവിട്ട
ദിവസങ്ങളിലാണു പമ്പിങ്. തമ്മനം, കതൃക്കടവ്, വെണ്ണല ഉൾപ്പെടെയുള്ള നഗരഭാഗങ്ങളിലേക്കും ചേരാനല്ലൂർ പഞ്ചായത്തിലേക്കും ഇന്നലെ ഉയർന്ന മർദത്തിൽ പമ്പ് ചെയ്തു വെള്ളമെത്തിക്കാൻ ശ്രമിച്ചു.
ഈ പൈപ്ലൈനുകളിലും എയർബ്ലോക്കുകളുടെ തടസ്സമുണ്ട്. വൈറ്റില, ചിലവന്നൂർ, ചമ്പക്കര, തൈക്കൂടം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള പമ്പിങ് ഇന്നലെ രാത്രി ആരംഭിച്ചു.
പൈപ്ലൈനിലെ എയർബ്ലോക്കുകൾ നീക്കാനുള്ള സംഘവും രംഗത്തുണ്ട്. ഇന്നത്തോടെ എല്ലാ ഭാഗത്തേക്കും വെള്ളമെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു.
വെള്ളത്തിനായി ഇന്ന് സമരം
നഗരത്തിലെ ശുദ്ധജല പ്രതിസന്ധി രൂക്ഷമായതോടെ ജനകീയ സമരവുമായി നാട്ടുകാർ.
റസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിലിന്റെ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 11ന് കടവന്ത്ര വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നു ജില്ല പ്രസിഡന്റ് കുമ്പളം രവി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]