
കുണ്ടന്നൂർ ∙ കുണ്ടും കുഴിയും വെള്ളക്കെട്ടും മാറി. ടൈൽച്ചന്തത്തിൽ അണിഞ്ഞൊരുങ്ങുന്ന കുണ്ടന്നൂർ ബണ്ട് റോഡിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി.
നാട്ടുകാരുടെ ഏറെ നാളായുള്ള യാത്രാ ദുരിതത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ഹൈവേ ഭാഗത്തെ കവാടം മുതൽ സ്ലൂയിസ് കഴിഞ്ഞുള്ള ഭാഗം വരെ നിരപ്പാക്കി ജിഎസ്പി മിശ്രിതം ഇട്ടു ബലപ്പെടുത്തിയാണ് ടൈൽ വിരിച്ചത്. റോഡിന് ഇരുവശത്തും കൈവരി സ്ഥാപിക്കലും സ്ലൂയിസ് ഭാഗത്തെ സുരക്ഷാഭിത്തി നിർമാണവുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചു.
അനധികൃത പാർക്കിങ് തടയാൻ ട്രാഫിക് വാർഡനെ നിയോഗിക്കും. റോഡിന്റെ ശോച്യാവസ്ഥയേയും അധികൃതരുടെ അനാസ്ഥയേയും പറ്റി ‘മനോരമ’ വാർത്തകൾ തുടർച്ചയായി നൽകിയിരുന്നു. നിയമ പോരാട്ടത്തിന് ഒരുങ്ങിയ കുണ്ടന്നൂർക്കാരൻ പൗരസമിതി പ്രവർത്തകരും ആവശ്യവുമായി ശക്തമായി നിലകൊണ്ടു.
സിപിഐ, സിപിഎം പാർട്ടികളും പ്രതിഷേധം സംഘടിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]