കൊച്ചി ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് പ്രതിവർഷം നിർമിക്കുന്നത് 221.7 കോടി കോണ്ടം. രാജ്യത്തുടനീളം എച്ച്എൽഎല്ലിന് എട്ട് ഫാക്ടറികളാണുള്ളതെന്ന് എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് ഡയറക്ടർ (മാർക്കറ്റിങ്) എൻ.
അജിത് പറഞ്ഞു. ഇതിൽ അഞ്ചെണ്ണം ഗർഭനിരോധന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവയാണ്.
പേരൂർക്കടയിലെ ഫാക്ടറി പ്രതിവർഷം 124.6 കോടി കോണ്ടങ്ങളും കനഗലയിലേത് 37 കോടി കോണ്ടങ്ങളും 98 ലക്ഷം ഓറൽ കോൺട്രാസെപ്റ്റീവ് ഗുളികകളും (ഒസിപി) 12.5 കോടി നോൺ-സ്റ്റീറോയിഡൽ ഒസിപികളും 1.87 കോടി അടിയന്തര ഗർഭനിരോധന ഗുളികകളും ഉത്പാദിപ്പിക്കുന്നു.
കാക്കനാട് 30 കോടി പുരുഷ കോണ്ടങ്ങളും 2.5 കോടി സ്ത്രീ കോണ്ടങ്ങളും നിർമ്മിക്കുമ്പോൾ ഐരാപുരം പ്രതിവർഷം 27.6 കോടി കോണ്ടങ്ങൾ കൂടി ഉത്പാദിപ്പിക്കുന്നു. ആക്കുളത്തെ ഫാക്ടറി ഗർഭനിരോധന ഉൽപ്പന്നങ്ങളായ 55 ലക്ഷം കോപ്പർ-ടികളും 25 ലക്ഷം ട്യൂബൽ റിങ്ങുകളും പ്രതിവർഷം പുറത്തിറക്കുന്നു. കഴിഞ്ഞ ലോക എയ്ഡ്സ് ദിനത്തിൽ പുറത്തുവിട്ട
കണക്കുകൾ പ്രകാരം എച്ച്എൽഎൽ കഴിഞ്ഞ 60 വർഷത്തിനിടെ 5500 കോടിയിലധികം (55 ബില്യൺ) കോണ്ടങ്ങളാണ് നിർമ്മിച്ച് വിതരണം ചെയ്തത്.
ഇന്ത്യയുടെ ജനസംഖ്യാ നിയന്ത്രണ വിജയത്തിൽ കേരളത്തിനും കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്എൽഎല്ലിനും (പഴയ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്) പ്രധാന പങ്കുണ്ടെന്നും ഗർഭനിരോധന രംഗത്ത് രാജ്യത്ത് നിരവധി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലും എച്ച്എൽഎൽ മുൻപന്തിയിലാണെന്നും അജിത് വ്യക്തമാക്കി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]