
പെരുമ്പാവൂർ ∙ ടൗണിൽ എഎം റോഡരികിൽ കണ്ണായ സ്ഥലത്തെ പഴയ വില്ലേജ് ഓഫിസ് കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി. കാടു കയറിയതോടെ ഇഴ ജന്തുക്കളും വാസസ്ഥലമാക്കി.
രാത്രിയും പകലും സമീപത്തെ കച്ചവട സ്ഥാപനങ്ങൾക്കു സമീപവും നടവഴിയിലും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്.കോടതി സമുച്ചയത്തിനു സമീപം നിർമിച്ച പുതിയ കെട്ടിടത്തിലേക്കു വില്ലേജ് ഓഫിസ് മാറ്റി.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കെട്ടിടം ഉപയോഗിക്കുന്നത്.
തിരഞ്ഞെടുപ്പു സമയത്തു മാത്രമേ അധികാരികൾ കെട്ടിടം തുറക്കാറുള്ളു. ചുറ്റുമതിൽ ഏതു നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.
ചുറ്റുമതിലിനു സമീപത്തു കൂടി ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും പോകുന്നതാണ്. ചുറ്റുമതിൽ തകർന്നു വീണാൽ വൻ ദുരന്തമുണ്ടാകാൻ സാധ്യതയുണ്ട്. അധികൃതർ ഇടപെട്ടു സർക്കാർ ഭൂമിയും കെട്ടിടവും സംരക്ഷിക്കാനും ഉപയോഗപ്പെടുത്താനും നടപടി വേണമെന്നാണ് ആവശ്യം.
കാലടി സിഗ്നലിനും കോലഞ്ചേരി കവലയ്ക്കും മധ്യത്തിലാണു കെട്ടിടം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]