ആലങ്ങാട് ∙ കരുമാലൂർ വില്ലേജിൽ പരിധിയിൽ വരുന്ന പ്രദേശങ്ങൾ ഡിജിറ്റൽ സർവേ പ്രകാരം അളന്നു തിട്ടപ്പെടുത്തുന്നതിനു തുടക്കം. വാർഡ് അടിസ്ഥാനത്തിലുള്ള ഡിജിറ്റൽ ഗ്രാമസഭ, സർവേ ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ യോഗം എന്നിവ പൂർത്തിയാക്കിയതിനു പിന്നാലെയാണു 7 വാർഡുകളിലായി ആദ്യഘട്ട സർവേ ആരംഭിച്ചത്.
ഇതിൽ 5 വാർഡുകളിൽ ഏകദേശം പൂർത്തിയായി. 8 മാസത്തിനകം സർവേ പൂർത്തീകരിക്കും. 16 ഉദ്യോഗസ്ഥരെ സർവേ ജോലിക്കായി നിയോഗിച്ചിട്ടുണ്ട്.
കരുമാലൂർ ഒന്നാം വാർഡ് മാട്ടുപുറത്ത് ഇന്നലെ ആരംഭിച്ച ഡിജിറ്റൽ സർവേയുടെ ഉദ്ഘാടനം പഞ്ചായത്ത് അംഗം എ.എം.അലി നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അധ്യക്ഷയായി.സർവേ അസിസ്റ്റന്റ് ഡയറക്ടർ കെ.ജി.ജാൻസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോൾസൺ ഗോപുരത്തിങ്കൽ, സർവേ ഉദ്യോഗസ്ഥരായ ഉദയൻ, സുരേഷ് കുമാർ, ഫ്രാൻസിസ്, സജി, പഞ്ചായത്ത് അംഗങ്ങളായ ജോർജ് മേനാച്ചേരി, കെ.എ.ജോസഫ്, ശ്രീലത ലാലു, കെ.എം.ലൈജു, ടി.എ.മുജീബ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]