
മൂവാറ്റുപുഴ∙ ലഹരി ഇടപാടുകാരുടെ ഫോൺ സംഭാഷണം ചോർന്നു കിട്ടയതിനെത്തുടർന്നു നടന്ന അന്വേഷണത്തിൽ ഒരാളെ രാസലഹരിമരുന്നുമായി എക്സൈസ് അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി തണ്ടിയേക്കൽ ഷാമോൻ (28) ആണ് അറസ്റ്റിലായത്.
‘നല്ല സാധനമാണ് …. ഉറങ്ങൂല്ല..’ എന്നു തുടങ്ങുന്ന ഫോൺ സംഭാഷണമാണ് എക്സൈസിനു ചോർന്നു കിട്ടിയത്. തുടർന്നു നടന്ന വ്യാപക പരിശോധനയിലാണു ഷാമോനെ എക്സൈസ് ഇൻസ്പെക്ടർ ജി.
കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
എക്സൈസ് സംഘത്തെ കണ്ട് ഓടിയ ഷാമോനെ ഒരു കിലോമീറ്ററോളം പിന്തുടർന്നു ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടയിൽ ഷാമോൻ കയ്യിൽ ഉണ്ടായിരുന്ന രാസലഹരി കെഎസ്ഇബി ഓഫിസിന്റെ മതിൽക്കെട്ടിലേക്കു വലിച്ചെറിഞ്ഞു. നാട്ടുകാരും എക്സൈസ് സംഘവും നടത്തിയ തിരച്ചിലിൽ പിന്നീട് ഇതു കണ്ടെടുത്തു.
പ്രതിയുടെ മൊബൈൽ ഫോണും എക്സൈസ് പിടിച്ചെടുത്തു.
ലഹരി ഇടപാടിനു മറ്റുള്ളവരുമായി പ്രതി സംസാരിക്കുന്ന ഫോൺ സംഭാഷണം പിന്നീട് എക്സൈസ് പുറത്തുവിട്ടു. പെരുമ്പാവൂർ, പേഴയ്ക്കാപ്പിള്ളി ഭാഗങ്ങളിൽ രാസലഹരി വിൽപന നടത്തുന്നയാളാണു പ്രതിയെന്നും ബെംഗളൂരുവിൽ നിന്നാണു ലഹരി എത്തിക്കുന്നതെന്നും എക്സൈസ് ഇൻസ്പെക്ടർ ജി.
കൃഷ്ണകുമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]