പാതിവില തട്ടിപ്പ്: രണ്ടാം പ്രതി നൽകിയ ഹർജിയിൽ കോടതി വിശദീകരണം തേടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ടു തനിക്കെതിരെയുള്ള എല്ലാ കേസുകളും ഒരുമിച്ചാക്കി തുടർനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതിയും സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് സ്ഥാപകനുമായ കെ.എൻ. ആനന്ദകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് കെ.വി. ജയകുമാർ ആണ് ഹർജി പരിഗണിച്ചത്.കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 65 കേസുകളാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. സമാനമായ ആരോപണമാണു കേസുകളിലുള്ളത്.
ഒരു അന്വേഷണ ഏജൻസിയാണു കേസുകൾ അന്വേഷിക്കുന്നത്. എഴുപതു വയസ്സു കഴിഞ്ഞയാളാണെന്നും ഹൃദയസംബന്ധമായ രോഗമുണ്ടെന്നും കേസുമായി ബന്ധപ്പെട്ടു തിരുവനന്തപുരം മുതൽ കാസർകോട്വരെ യാത്ര ചെയ്യേണ്ടിവരുന്നതു വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹർജിയിൽ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചു ജാമ്യം അനുവദിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.