
എറണാകുളം ജില്ലയിൽ ഇന്ന് (11-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
∙ മധ്യകേരളത്തിൽ പകൽ താപനില കൂടും
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
∙ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ഫുട്ബോൾ ടൂർണമെന്റും ക്യാംപും ആലങ്ങാട് ∙ ലഹരിക്കെതിരെ കൈകോർക്കാം എന്ന ആശയവുമായി തിരുവാലൂർ ജ്വാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബോൾ ടൂർണമെന്റും കോച്ചിങ് ക്യാംപും ഇന്നു മുതൽ 18 വരെ തിരുവാലൂർ പള്ളിവേട്ട മൈതാനിയിൽ നടക്കുന്നു. 7907334237, 7902268557.