കൊച്ചി ∙ ലൂർദ് ആശുപത്രിയിൽ സൗജന്യ സന്ധി മാറ്റിവയ്ക്കൽ (റോബോട്ടിക് ജോയിന്റ് റിപ്ലേസ്മെന്റ്) മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഇടുപ്പ്, തോൾ, മുട്ട് എന്നിവയുൾപ്പെടെയുള്ള സന്ധി സംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ധ നിർദേശങ്ങളും, ആധുനിക റോബോട്ടിക് ഓർത്തോപീഡിക് ചികിത്സയും പരിശോധനകളും സംബന്ധിച്ച ബോധവൽക്കരണവും ക്യാംപിൽ നടന്നു.
ലൂർദ് ആശുപത്രി അയായിരത്തിലധികം സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ക്യാംപ് സംഘടിപ്പിച്ചത്. മേയ് 31 വരെ സൗജന്യ സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി റജിസ്ട്രേഷൻ തുടരും.
ഏറ്റവും അർഹരായ 50 പേർക്ക് കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ നൽകും.
ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ.
വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.
ജോൺ ടി. ജോൺ, ഇന്റർവെൻഷനൽ മാനേജ്മെന്റ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.
ടിഷ ആൻ ബാബു, ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റായ ഡോ. ജോയ്സ് വർഗീസ്, ഓർത്തോപീഡിക് കൺസൾട്ടന്റായ ഡോ.
ഷിനാസ് ബി. സലാം എന്നിവർ മെഡിക്കൽ സെഷനുകൾക്ക് നേതൃത്വം നൽകി.
ചീഫ് ഫിസിയോതെറാപ്പിസ്റ്റ് അനുപമ ജി. നായർ, ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് ജോസയ്യ, ഡയറ്റീഷ്യൻ സ്നേഹ ഫ്രാൻസിസ്, റോക്കി വർഗീസ് എന്നിവർ അനുബന്ധ ബോധവൽക്കരണ ക്ലാസുകളും പരിശീലന സെഷനുകളും നയിച്ചു.
ക്യാംപിന്റെ ഭാഗമായി ആർത്രൈറ്റിസ്, സ്പോർട്സ് പരുക്കുകൾ, സ്പൈൻ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിശോധനയും നിർദേശങ്ങളും നൽകി.
അസ്ഥികളുടെ കാഠിന്യം (ബോൺ ഡെൻസിറ്റി) പരിശോധന തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നു. അർഹരായ രോഗികൾക്ക് ശസ്ത്രക്രിയ ചെലവിൽ ഇളവുകൾ ഉൾപ്പെടെയുള്ള സഹായവും നൽകി. റോബോട്ടിക് ജോയിന്റ് റിപ്ലേസ്മെന്റ് സെന്ററിന്റെ സവിശേഷതകൾ ക്യാംപിന്റെ ഭാഗമായി പ്രദർശിപ്പിച്ചു.
ആധുനിക ഇംപ്ലാന്റുകളും റോബോട്ടിക് സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയ പ്രദർശനവും സംഘടിപ്പിച്ചു. അടുത്തിടെ വിജയകരമായ ജോയിന്റ് റിപ്ലേസ്മെന്റ് ശസ്ത്രക്രിയകൾക്ക് വിധേയരായവർ ക്യാംപിൽ പങ്കെടുത്ത് അവരുടെ അനുഭവങ്ങളും ചികിത്സാ രീതികളും പങ്കുവച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

