പെരുമ്പാവൂർ ∙ നിരത്തിൽ സ്വകാര്യ ബസുകളുടെ അഭ്യാസം മൂലം ആംബുലൻസ് കുടുങ്ങിയത് അരമണിക്കൂറോളം. എഎം റോഡിൽ ആശുപത്രിപ്പടി മുതൽ സിഗ്നൽ ജംക്ഷൻ വരെയുള്ള ഗതാഗതക്കുരുക്കിലാണു രോഗിയുമായ പോയ ആംബുലൻസ് കുടുങ്ങിയത്.
അപകടകരമായി ബസ് ഓടിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും കോതമംഗലം–അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ഫ്രൻഡ്ഷിപ്, കോതമംഗലം–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന അലൻ എന്നീ ബസുകൾക്കെതിരെ പൊലീസ് നടപടിയെടുത്തു.
രാവിലെ 11.30നു കോതമംഗലം ഭാഗത്തു നിന്നു വന്ന 2 ബസുകളും മത്സര ഓട്ടം നടത്തി വരി തെറ്റിച്ചു സിഗ്നലിലേക്കു കടക്കാൻ ശ്രമിച്ചതോടെയാണു കുരുക്കു വർധിച്ചത്. സിഗ്നൽ കടന്ന് കോതമംഗലം ഭാഗത്തേക്കു പോകേണ്ട
ബസുകൾ എതിരെ വന്നതോടെ ഗതാഗതം സ്തംഭിച്ചു. ഇതിനിടയിലാണ് കോതമംഗലം ഭാഗത്ത് നിന്ന് ആലുവയിലേക്കു പോകേണ്ട
ആംബുലൻസിനു കടന്നു പോകാൻ പറ്റാത്ത വിധം ബസുകൾ കിടന്നത്. അരമണിക്കൂറോളം ആംബുലൻസ് റോഡിൽ കിടന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

