അധ്യാപക ഒഴിവ്: എംഎ എൻജിനീയറിങ് കോളജ്
കോതമംഗലം∙ മാത്തമാറ്റിക്സ് അസി. പ്രഫസർ ഒഴിവ്.
കൂടിക്കാഴ്ച 13നു 10നു കോളജ് അസോസിയേഷൻ ഓഫിസിൽ. mace.ac.in
കുറുപ്പംപടി എംജിഎം സ്കൂൾ
കുറുപ്പംപടി ∙ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 13ന് 10:30ന്. 9633221449.
സർവേയർമാരെ ആവശ്യമുണ്ട്
കോലഞ്ചേരി ∙ പുത്തൻകുരിശ് കൃഷിഭവനു കീഴിൽ ഡിജിറ്റൽ ക്രോപ് സർവേ നടത്താൻ സർവേയർമാരെ ആവശ്യമുണ്ട്.
സ്മാർട് ഫോൺ കൈകാര്യം ചെയ്യാനുള്ള കഴിവ് വേണം. 8606377703.
ഓഡിയോ പ്രൊഡക്ഷൻ കോഴ്സ്
കൊച്ചി∙ കേരള മീഡിയ അക്കാദമി അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിലേക്കു 16 വരെ അപേക്ഷിക്കാം.
സൗണ്ട് എൻജിനീയറിങ്, ആർജെ ട്രെയ്നിങ്, ഡബ്ബിങ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷൻ എന്നിവയിൽ പരിശീലനം നൽകും. തിരുവനന്തപുരം, കൊച്ചി സെന്ററുകളിലാണു ക്ലാസ്.
വിവരങ്ങൾക്ക്: www.kma.ac.in .അപേക്ഷ https://forms.gle/KbtCZrrW3o3ijeJGA എന്ന ലിങ്കിലൂടെ സമർപ്പിക്കാം. ഫോൺ: 6282919398.
അപേക്ഷ 20 വരെ സ്വീകരിക്കും
പറവൂർ ∙ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരംമാറ്റാനുള്ള അപേക്ഷ 20 വരെ ഓൺലൈനായി സ്വീകരിക്കും.
ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണമെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
നെറ്റ്: സൗജന്യ പരിശീലനം
കാലടി ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ മാനവിക വിഷയങ്ങൾക്കുള്ള യുജിസി നെറ്റ് പരീക്ഷയുടെ ജനറൽ പേപ്പർ –ഒന്നിന്റെ സൗജന്യ പരീക്ഷ പരിശീലനം ഉടനെ ആരംഭിക്കും.
പങ്കെടുക്കുന്നവർ 15നു മുൻപ് റജിസ്റ്റർ ചെയ്യണം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് പ്രവേശനം.
0484 2464498.
ക്രിസ്മസ് വിപണി :റജിസ്റ്റർ ചെയ്യണം
കൊച്ചി∙ അസോസിയേഷൻ ഓഫ് സെന്റ് തെരേസാസ് കോളജ് അലമ്നൈ (ആസ്റ്റ) സംഘടിപ്പിക്കുന്ന ക്രിസ്മസ് വിപണി നവംബർ 10,11 തീയതികളിൽ കോളജിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ നാളെ രാവിലെ 9 നും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ കോളജിൽ നേരിട്ട് റജിസ്റ്റർ ചെയ്യണം.
വിവരങ്ങൾക്ക്: 9846036318.
ബധിര കലോത്സവം
കൊച്ചി ∙ ഓൾ കേരള ഇന്റർ സ്കൂൾ ബധിര കലോത്സവം ‘ബധിരോത്സവ്’ നാളെയും മറ്റന്നാളും കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും.
വായ്പാ മേള 15ന്
പറവൂർ ∙ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രവും താലൂക്ക് വ്യവസായ ഓഫിസും ചേർന്നു സംരംഭകർക്കായി 15ന് വായ്പാ മേള നടത്തും. 10നു പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിൽ നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യും.
വിവിധ ബാങ്ക് പ്രതിനിധികളോട് സംരംഭകർക്കു നേരിട്ടു സംവദിക്കാനും വായ്പ അപേക്ഷ നൽകാനും അവസരമുണ്ട്. 73061 77672.
നാലുവരിപ്പാതയ്ക്ക് പുതിയ അലൈൻമെന്റ്
കോതമംഗലം∙ തങ്കളം–കാക്കനാട് നാലുവരിപ്പാതയ്ക്കു പുതിയ ഡ്രാഫ്റ്റ് അലൈൻമെന്റ് തയാറാക്കിയതായും സാധ്യത പരിശോധന പൂർത്തിയാക്കി ഫീസിബിലിറ്റി റിപ്പോർട്ട് കിഫ്ബിയിൽ സമർപ്പിച്ചതായും മന്ത്രി വീണാ ജോർജ് നിയമസഭയിൽ ആന്റണി ജോൺ എംഎൽഎയെ അറിയിച്ചു.
നേത്ര പരിശോധന
കോലഞ്ചേരി .
എംഒഎസ്സി മെഡിക്കൽ കോളജ് നേത്ര ചികിത്സ വിഭാഗത്തിൽ 12ന് രാവിലെ 9മുതൽ 12വരെ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും. 0484 2885254.
ഫാക്ട് മുൻ ജീവനക്കാരുടെ കൺവൻഷൻ 13ന്
ഏലൂർ ∙ ഫാക്ട് മുൻ ജീവനക്കാരുടെ കൺവൻഷൻ 13ന് 10ന് ഉദ്യോഗമണ്ഡൽ എസ്.സി.എസ് മേനോൻ ഹാളിൽ കൺവൻഷൻ നടത്തുമെന്ന് ഫാക്ട് റിട്ട.എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി.ഗോപിനാഥൻ നായർ അറിയിച്ചു.
എച്ച്എംടി മുൻ ജീവനക്കാരുടെ സംഗമം നാളെ
കളമശേരി ∙ എച്ച്എംടി റിട്ടയറീസ് അസോസിയേഷൻ വാർഷിക സമ്മേളനവും കുടുംബ സംഗമവും നാളെ 9ന് പത്തടിപ്പാലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടക്കുമെന്നു ജനറൽ സെക്രട്ടറി എ.രാജഗോപാൽ അറിയിച്ചു.
ത്രിദിന സോണൽ കോൺഫറൻസ് ഇന്നു മുതൽ
കൊച്ചി ∙ ജെസിഐ സോൺ 20 സംഘടിപ്പിക്കുന്ന ത്രിദിന സോണൽ കോൺഫറൻസ് ‘ആരവം’ ഇന്നു മുതൽ.
കൂത്താട്ടുകുളം പണ്ടപ്പിള്ളി ജേക്കബ്സ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം 12നു സമാപിക്കും. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഘടകങ്ങൾ പങ്കെടുക്കും.
നാളെ വൈകിട്ട് 5.30നു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കുമെന്നു ജെസിഐ സോൺ പ്രസിഡന്റ് മെജോ ജോൺസൺ, വൈസ് പ്രസിഡന്റ് ഡോ.
സബീർ ഇക്ബാൽ, കൂത്താട്ടുകുളം ചാപ്റ്റർ പ്രസിഡന്റ് ഏബിൾ ബേബി, അരുൺ ജോർജ് എന്നിവർ പറഞ്ഞു.
കഥകളി ക്ലബ്
പെരുമ്പാവൂർ ∙ കഥകളി ക്ലബ്ബിന്റെ ഈ വർഷത്തെ മൂന്നാമത് പരിപാടിയും പുരസ്കാരം വിതരണവും 12ന് 3ന് ഫാസ് ഓഡിറ്റോറിയത്തിൽ നടത്തും. ചുണങ്ങാട് മുരിയത്ത് വാര്യത്തെ കഥകളി പ്രതിഭയായിരുന്ന എം.വി.
കൃഷ്ണവാരിയരുടെ സ്മരണാർഥം അദ്ദേഹത്തിന്റെ മകൻ ചന്ദ്രശേഖര വാരിയരും കഥകളി ക്ലബ്ബും സംയുക്തമായി കഥകളി കലാകാരൻമാർക്ക് ഏർപ്പെടുത്തിയ 5555 രൂപ കാഷ് അവാർഡും ഫലകവും ഹരിനാരായണൻ(മദ്ദളം), കോട്ടയ്ക്കൽ രവി(മദ്ദളം), കലാനിലയം ജനാർദനൻ(ചുട്ടി), കോട്ടയ്ക്കൽ കുഞ്ഞിരാമൻ(അണിയറ) എന്നീ കലാകാരൻമാരാണ് പുരസ്കാരത്തിന് അർഹരായത്. കഥകളിയിലെ തോടയം എന്ന സങ്കേതം പരിചയപ്പെടുത്തും. തുടർന്ന് പ്രഗല്ഭരായ കലാകാരൻമാരെ ഉൾപ്പെടുത്തി രാജസൂയം കഥകളിയും നടത്തും.
പ്രതിഭാ സംഗമം 12ന്
പെരുമ്പാവൂർ ∙ ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളജിൽ പൂർവ വിദ്യാർഥി അസോസിയേഷന്റെ പൊതുയോഗവും പ്രതിഭാ സംഗമവും 12ന് രാവിലെ 10 ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വിദ്യാർഥികൾക്കു പുരസ്കാരങ്ങളും വിദ്യാഭ്യാസ സ്കോളർഷിപ്പുകളും വിതരണം ചെയ്യുമെന്നു പ്രിൻസിപ്പൽ പ്രഫ. കെ.എം.
സുധാകരൻ പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് എൻ. അരുൺ, സെക്രട്ടറി കെ.ആർ.
സുനിൽ കുമാർ എന്നിവർ അറിയിച്ചു.
റെയിൽവേ ഗേറ്റ് അടച്ചിടും
അരൂർ∙കുമ്പളം – തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലവൽ ക്രോസ് നമ്പർ 13 (വെളുത്തുള്ളി കായൽ ഗേറ്റ്), 14 (ചന്തിരൂർ ഗേറ്റ്) എന്നിവ ഇന്ന് രാവിലെ 8നും വൈകിട്ട് 6 നും ഇടയിൽ 3 മണിക്കൂർ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലവൽ ക്രോസുകൾ വഴി പോകണം.
ശുദ്ധജല വിതരണം തടസ്സപ്പെടും
അരൂർ∙തൈക്കാട്ടുശേരി തുറവൂർ പാതയിൽ തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡിന് സമീപം ജപ്പാൻ ശുദ്ധജല പദ്ധതിയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി 11 മുതൽ 12 വരെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിൽ പൂർണമായും ശുദ്ധജല വിതരണം തടസ്സപ്പെടും.
വൈദ്യുതി മുടക്കം
പോണേൽ പള്ളി പരിസരങ്ങളിൽ 10 മുതൽ 3 വരെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]