കോലഞ്ചേരി ∙ സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ചെയ്ത മലേക്കുരിശ് സ്വദേശി സ്വാതിക്ക് വീടു തിരികെ ലഭിച്ചു. യുഎസിൽ സ്ഥിര താമസമാക്കിയ പാലാ സ്വദേശി ജോസ് തോട്ടുങ്കലാണ് വീടിന്റെ ബാധ്യത തീർത്തത്. ഇദ്ദേഹത്തിന്റെ കുടുംബാംഗമായ ജോയൽ തോട്ടുങ്കൽ വീട്ടിലെത്തി പണം അടച്ച രസീതും താക്കോലും ഓണക്കോടി വാങ്ങാനുള്ള പണവും കുടുംബത്തിനു കൈമാറി.
സ്വാതിയും ഒരു വയസ്സുള്ള കുട്ടിയും പ്രായമായ അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന് ജപ്തിയെ തുടർന്ന് കഴിഞ്ഞ 3ന് വീട് ഒഴിയേണ്ടി വന്നിരുന്നു. മുൻ എംഎൽഎ വി.പി.സജീന്ദ്രൻ ഇടപെട്ടതിനെ തുടർന്നാണ് ജോസ് തോട്ടുങ്കൽ ഈ കുടുംബത്തിന്റെ ബാധ്യത തീർക്കാൻ സന്മനസ്സ് കാണിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]