കളമശേരി ∙ എച്ച്എംടിയുടെ ഭൂമിയിൽ കിടക്കുന്ന മാലിന്യത്തിന് എച്ച്എംടിക്ക് ഉത്തരവാദിത്തമില്ല എന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മന്ത്രി എം.ബി രാജേഷിന്റെ നിർദേശാനുസരണം നിയമനടപടികളുമായി നഗരസഭ മുന്നോട്ടു പോകുമെന്നു സ്ഥിരസമിതി അധ്യക്ഷൻ എ.കെ.നിഷാദ് അറിയിച്ചു. എച്ച്എംടി റോഡിലും സീപോർട്ട് എയർപോർട്ട് റോഡിലും നഗരസഭ ക്ലീനിങ് തൊഴിലാളികളുടെ നേതൃത്വത്തിൽ മാസ് ക്ലീനിങ് നടത്തി.
എച്ച്എംടി ഭൂമിയിലും പിഡബ്ല്യുഡി ഭൂമിയിലും നടത്തിയ ക്ലീനിങ്ങിൽ നിന്നു ചൂർണിക്കര പഞ്ചായത്തിലെ പ്യൂമ ഷോറൂമിൽ നിന്നുള്ള മാലിന്യം കണ്ടെത്തുകയും 10,000 രൂപ പിഴ അടപ്പിക്കുകയും ചെയ്തു.
മാലിന്യത്തിൽ നിന്നു കിട്ടിയ മേൽവിലാസങ്ങളിൽ നോട്ടിസ് അയയ്ക്കുമെന്നു സ്ഥിരസമിതി അധ്യക്ഷൻ അറിയിച്ചു. വർഷങ്ങളായി തുറസ്സായി കിടക്കുന്ന എച്ച്എംടി ഭൂമിയിൽ നഗരസഭയുടെ പരിധിയുടെ പുറമേ നിന്നും മാലിന്യം തള്ളുന്നതു പതിവായിരിക്കുകയാണ്.
ശുചിമുറി മാലിന്യവും ഹോട്ടൽ മാലിന്യവും തള്ളുന്നതും പതിവാണ്.
എറണാകുളം കേന്ദ്രീകരിച്ചുള്ള 3 ആഡംബര ഹോട്ടലുകളിൽ നിന്നു മാലിന്യം തള്ളിയതിനു നഗരസഭ 5.34 ലക്ഷം രൂപ പിഴ അടപ്പിച്ചിരുന്നു. ശുചിമുറി മാലിന്യം തള്ളുന്ന വാഹനങ്ങൾ പൊലീസിന്റെ സഹായത്തോടെ പിടിച്ചെടുത്തു കോടതിക്കു കൈമാറുന്ന നടപടികളും മുന്നോട്ടു പോകുന്നുണ്ട്. നഗരസഭയിലെ കോളജുകളിലെ എൻഎസ്എസ് യൂണിറ്റുകളും, സംഘടനകളും ചേർന്ന് മാസ്സ് ക്ലീനിങ്ങും ചെടികൾ നട്ടുപിടിപ്പിക്കുന്നതും ചെയ്യുന്നുണ്ടെന്നും നിഷാദ് അറിയിച്ചു.
ശുചീകരണത്തിനു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷെറിൻ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]