കൊച്ചി ∙ കെഎസ്ആർ ബെംഗളൂരുവിൽ നിന്നു എറണാകുളം ജംക്ഷനിലേക്കും തിരിച്ചും ദിവസവുമുള്ള ബെംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 3 മുതൽ എക്സ്പ്രസ് സർവീസായി മാറും. ബെംഗളൂരു– എറണാകുളം എക്സ്പ്രസിന്റെ 12677 എന്ന നമ്പറിനു പകരം 16377 ആകും പുതിയ നമ്പർ.
എറണാകുളം – ബെംഗളൂരു എക്സ്പ്രസിന്റെ 12678 എന്ന നമ്പർ 16378 ആകും. ഇതു സംബന്ധിച്ച് ദക്ഷിണ റെയിൽവേ ഉത്തരവിറക്കി.
സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ സമയക്രമത്തിലെ മാറ്റവും ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറിൽ 55 കിലോമീറ്റർ എന്നതിൽ താഴെ ആയതിനാലുമാണു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്ന് എക്സ്പ്രസ് വിഭാഗത്തിലേക്കുള്ള മാറ്റം.
സൂപ്പർഫാസ്റ്റ് ട്രെയിനായതിനാൽ നിലവിൽ ടിക്കറ്റ് നിരക്ക് കൂടുതലാണ്. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് സെക്കൻഡ് സിറ്റിങ്ങിൽ റിസർവേഷൻ ചാർജ് ഉൾപ്പെടെ 220 രൂപ, എസി ചെയർകാറിൽ റിസർവേഷൻ ചാർജ് ഉൾപ്പെടെ 790 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്ക്.
എക്സ്പ്രസിലേക്കു മാറുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും. ഇതു സാധാരണക്കാരായ യാത്രക്കാർക്കു ഗുണകരമാകും.
അതേസമയം, ട്രെയിനിന്റെ വേഗം കുറയ്ക്കാനുള്ള നീക്കത്തിൽ ഒരു വിഭാഗം യാത്രക്കാർക്കു പ്രതിഷേധമുണ്ട്. സൂപ്പർ ഫാസ്റ്റ് ട്രെയിൻ എക്സ്പ്രസ് ട്രെയിനാക്കി വേഗം കുറയ്ക്കുന്നത് ഒട്ടേറെ യാത്രക്കാരെ ബാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]