ആലുവ∙ വർധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിനെതിരെ പ്രതിഷേധത്തിന്റെ നിറക്കൂട്ട് ഒരുക്കി സ്ഫടിക ചിത്രകാരൻ ജാവൻ ചാക്കോ. ഓണപ്പൂക്കൾ തേടിയിറങ്ങിയ ബാലികയെ തെരുവുനായ്ക്കൾ കടിച്ചുകീറുന്ന വിഡിയോ കണ്ടപ്പോഴുണ്ടായ നൊമ്പരത്തിൽ നിന്നാണു ‘സ്കൾ ആർട്ട്’ എന്നു പേരിട്ട
ചിത്രത്തിന്റെ പിറവി. കേരളത്തിൽ പേവിഷ ബാധയേറ്റു മരിച്ചവർക്കായി സമർപ്പിച്ചിരിക്കുന്ന ചിത്രം, സുപ്രീം കോടതി കണ്ണു തുറപ്പിച്ചിട്ടും നടപടി എടുക്കാൻ തയാറാകാത്ത അധികൃതർക്കുള്ള മുന്നറിയിപ്പു കൂടിയാണ്.
നാലടി നീളവും രണ്ടടി വീതിയുമുള്ള ചില്ലിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]