
കൊച്ചി ∙ മലയാള മനോരമയുടെ റിയൽ എസ്റ്റേറ്റ് പോർട്ടലായ ഹലേ അഡ്രസ്.കോമും മനോരമ ക്വിക്ക്കേരള.കോമുമായി ചേർന്ന് ഓഗസ്റ്റ് 15 മുതൽ 17 വരെ കൊച്ചി മറൈൻ ഡ്രൈവിൽ ‘സ്മാർട് ഹോം എക്സ്പോ 2025’ എന്ന പേരിൽ ഒരു സ്മാർട് ലിവിങ് എക്സ്പോ സംഘടിപ്പിക്കുന്നു. സ്മാർട് ലിവിങ് എക്സ്പീരിയൻസ് നേരിട്ട് അനുഭവിക്കാനും ഒരു വീട് എങ്ങനെ സ്മാർട് ആക്കാമെന്ന് നേരിട്ട് കണ്ടു മനസ്സിലാക്കാനുമായി ഒരു എക്സ്പീരിയൻസ് സോൺ തന്നെ ഈ എക്സ്പോയിൽ ഒരുക്കുന്നു.
കേരളത്തിൽ ആദ്യമായാണ് ഒരു എക്സ്പീരിയൻസ് സോൺ ഉൾപ്പെടെ സ്മാർട് ലിവിങ്ങിനായി ഇത്തരത്തിൽ ഒരു എക്സ്പോ നടക്കുന്നത്. ഹാവെൽസ് ക്രാബ്ട്രീയാണ് ഈ എക്സ്പോയുടെ മുഖ്യ പ്രായോജകർ.
വേദാന്ത സീനിയർ ലിവിങ്, അൽട്രാടെക് സിമന്റ് എന്നിവർ സഹ പ്രായോജകരാണ്.
നിർമിത ബുദ്ധിയാൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ, ഭവന നിർമാണത്തിനായുള്ള AR, VR സംവിധാനങ്ങൾ, റോബോട്ടിക്സ്, സെക്യൂരിറ്റി സിസ്റ്റം, ഹോം തിയറ്റർ തുടങ്ങി പുതുതലമുറയ്ക്ക് അനുസൃതമായ വീട് നിർമാണത്തിന് ആവശ്യമായതെല്ലാം സന്ദർശകർക്ക് കാണാൻ സാധിക്കും. വീടുകൾക്ക് മോഡേൺ ലുക്ക് സമ്മാനിക്കാനായി സ്മാർട് ലിവിങ് ഓഫർ ചെയ്യുന്ന 100ൽ അധികം സ്റ്റാളുകൾ എക്സ്പോയിൽ അണിനിരക്കും.
പ്രവേശം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9747000857 എന്ന നമ്പരിൽ ബന്ധപ്പെടുക.
എക്സ്പോയുടെ കാറ്റഗറി പ്രയോജകരായി എസ്എച് ഡിജിറ്റൽ മീഡിയ, വിർജിൻ പവർ ആൻഡ് എൻജിനീയറിങ്, കെഎസ്എഫ്ഇ, ഓ സ്ക്വയർ ഓട്ടോമേഷൻ, തോമർ ഇന്റീരിയർസ്, പ്ലാറ്റിനം പ്ലസ് പ്ലൈവുഡ്സ്, യൂണിക് വേൾഡ് റോബോട്ടിക്സ്, സ്ലീക് ബൈ ഏഷ്യൻ പെയിന്റ്സ്, ചിത്ര പെയിന്റ്സ് എന്നീ ബ്രാൻഡുകൾ സഹകരിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]