
മൂവാറ്റുപുഴ∙ സ്കൂളിലെ ഉപയോഗ ശൂന്യമായ വാട്ടർ ടാങ്കിൽ കഴിഞ്ഞിരുന്ന മരപ്പട്ടിയെയും കുഞ്ഞുങ്ങളെയും വനംവകുപ്പ് പിടികൂടി. ദിവസവും ഭക്ഷണ പദാർഥങ്ങളുമായി കായനാട് സർക്കാർ എൽപി സ്കൂളിന്റെ മേൽക്കൂരയ്ക്കു മുകളിലേക്കു പോയിരുന്ന മരപ്പട്ടിയെ അധ്യാപകർ പിന്തുടർന്നപ്പോൾ ആണ് ഇവിടെയുള്ള വാട്ടർ ടാങ്കിൽ മരപ്പട്ടിയുടെയും കുഞ്ഞുങ്ങളുടെയും കുടുംബത്തെ കണ്ടെത്തിയത്.
വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ റെസ്ക്യൂ അസിസ്റ്റന്റ് സേവി പൂവൻ സ്കൂളിൽ എത്തി.
കാട്ടിലേക്കു മാറ്റാൻ എത്തിയവരെ മരപ്പട്ടി സകല ശക്തിയും എടുത്ത് പ്രതിരോധിച്ചെങ്കിലും ഒടുവിൽ കുഞ്ഞുങ്ങളെ വലയിലാക്കിയതോടെ അമ്മ മരപ്പട്ടി റെസ്ക്യൂ ടീം അംഗങ്ങളെ വെട്ടിച്ചു കടന്നു കളഞ്ഞു. 3 മാസത്തോളം പ്രായമായ മരപ്പട്ടിക്കുഞ്ഞുങ്ങളെ കോതമംഗലം ആർആർടിക്കു കൈമാറി. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.
ബേബി, പഞ്ചായത്ത് അംഗം പി.പി. ജോളി എന്നിവരുടെ സാന്നിധ്യത്തിലാണ് മരപ്പട്ടിക്കുഞ്ഞുങ്ങളെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]