
കൊച്ചി ∙ മറൈൻ ഡ്രൈവിനോടു ചേർന്നു കിടക്കുന്ന ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്ക് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണു കൈമാറ്റം.
പാർക്കിന്റെ ദൈനംദിന ഭരണ നിർവഹണ ചുമതല ജില്ലാ ശിശുക്ഷേമ സമിതിക്കു കൈമാറി.സർക്കാർ രൂപീകരിച്ച ഔദ്യോഗിക ശിശുക്ഷേമ സമിതി നിലനിൽക്കെ, സ്വതന്ത്ര സംഘടനയായ മറ്റൊരു ശിശുക്ഷേമ സമിതിയാണു ചിൽഡ്രൻസ് പാർക്ക് ഉൾപ്പെടെയുള്ള വസ്തുവകകൾ പതിറ്റാണ്ടുകളായി കൈകാര്യം ചെയ്തിരുന്നത്.
തിരഞ്ഞെടുത്ത ജില്ലാ ശിശുക്ഷേമ സമിതിക്കു ഭരണച്ചുമതല കൈമാറണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന ശിശുക്ഷേമ സമിതിയാണു ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെയും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിൽ ഭരണച്ചുമതല ശിശുക്ഷേമ സമിതിക്കു കൈമാറി കലക്ടറായിരുന്ന എൻ.എസ്.കെ. ഉമേഷ് 23ന് ഉത്തരവിട്ടിരുന്നു.
ചിൽഡ്രൻസ് പാർക്ക് സെക്രട്ടറി കൂടിയായ തദ്ദേശ വകുപ്പ് അസി. ഡയറക്ടർ വി.എസ്.
രാജേഷ് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി സുനിൽ ഹരീന്ദ്രനു പാർക്കിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അധികാരം ഇന്നലെ കൈമാറി.
കുട്ടികളെ വലിയ രീതിയിൽ ആകർഷിച്ചിരുന്ന പാർക്ക് സർക്കാർ നവീകരിച്ചു നൽകിയിട്ടും ശരിയായ പരിപാലനമില്ലാതെ പല സ്ഥലങ്ങളും കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണെന്നു സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു.
നേരത്തേ ചിൽഡ്രൻസ് പാർക്ക് കൈവശം വച്ചിരുന്ന സംഘടന ഇതിന്റെ മറവിൽ വൻതോതിൽ സാമ്പത്തിക തട്ടിപ്പു നടത്തിയിരുന്നതിന് അന്വേഷണം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ഭരണ സമിതി അംഗം യേശുദാസ് പറപ്പള്ളി, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.എസ്. അരുൺകുമാർ, ജോയിന്റ് സെക്രട്ടറി ടി.വി.
അനിത, ട്രഷറർ സനം പി. തോപ്പിൽ, എം.എ.
രശ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]