ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കാം
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടക്കം
11കെവി പോഞ്ഞാശേരി ഫീഡറിനു കീഴിലുള്ള കുറ്റിപ്പാടം, ചൂണ്ടമല എന്നീ ഭാഗങ്ങളിലും 11കെവി വെങ്ങോല ഫീഡറിനു കീഴിലുള്ള വെങ്ങോല, അറയ്ക്കപ്പടി, മേപ്രത്തുപടി, അയ്യൻചിറങ്ങര, അയ്യൻചിറങ്ങര ഷാപ്പ്, പെരുമാനി എന്നീ ഭാഗങ്ങളിലും 11കെവി വാരിക്കാട് ഫീഡറിനു കീഴിലുള്ള എരപ്പ്, വാരിക്കാട്, പൂനൂർ, ടാങ്ക് സിറ്റി, തുരുത്തിപ്ലി, സാൻജോ, മാളിക്കപ്പാടം 11കെവി വിമല ഫീഡറിനു കീഴിലുള്ള ആലിൻചുവട്, ദർശിനിപുരം, വിശ്വപുരം, വിമല, വളയൻചിറങ്ങര കവല, പുളിയാമ്പിള്ളി, പുത്തുരാൻ കവല, 11കെവി മഴുവന്നൂർ, കാഞ്ഞിരക്കാട് എന്നീ ഫീഡറിനു കീഴിലുള്ള കടുവാൾ, പള്ളിപ്പടി, കാഞ്ഞിരക്കാട്, അല്ലപ്ര, തോട്ടപ്പാടം, ആകാശവാണി, നക്ലിക്കാട്, പാത്തിപ്പാലം, കണ്ടത്തറ, ആശാരിമുഗൾ, യെസ് നോ ജംക്ഷൻ, ചാത്തംകുളം, ഒർണ, വാലാക്കര, പൊന്നിടാംചിറ, മാർബിൾ ജംക്ഷൻ, മനയ്ക്കപ്പടി, പള്ളിച്ചിറ റോഡ് 8.30 മുതൽ 5.30 വരെ.
സീറ്റൊഴിവ്
തൃക്കാക്കര∙ ഗവ.മോഡൽ എൻജിനീയറിങ് കോളജിൽ ബിടെക് (എൻആർഐ) സീറ്റൊഴിവ്.
കൂടിക്കാഴ്ച നാളെ 12ന്. www.mec.ac.in
കൂടിക്കാഴ്ച
തൃക്കാക്കര∙ ഗവ.മോഡൽ എൻജിനീയറിങ് കോളജിൽ ഡെമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ്) താൽക്കാലിക നിയമനം.
കൂടിക്കാഴ്ച 12ന് 11ന്. വിവരങ്ങൾ www.mec.ac.in.
ബധിര ചെസ് ചാംപ്യൻഷിപ്
കൊച്ചി∙ ജില്ലാ ബധിര സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13ന് കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ ജില്ലാ ബധിര ചെസ് ചാംപ്യൻഷിപ് സംഘടിപ്പിക്കും.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 8547343265
വാഹനം ആവശ്യമുണ്ട്
കോതമംഗലം∙ പോത്താനിക്കാട് പഞ്ചായത്തിന്റെ ഔദ്യോഗിക ആവശ്യത്തിനു കാർ/ജീപ്പ് വാടകയ്ക്ക് ആവശ്യമുണ്ട്.
13നു മുൻപു പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം.
വോട്ടർ പട്ടിക ഹിയറിങ്
മരട് ∙ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇന്ന് മരട് നഗരസഭ ഓഫിസ് പ്രവർത്തിക്കും. ഹിയറിങ് നോട്ടിസ് കിട്ടിയവർ അനുബന്ധ രേഖകളുമായി എത്തണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]