
ചോറ്റാനിക്കര∙ ജലജീവൻ പദ്ധതിക്കായി പൊളിച്ച തിരുവാങ്കുളം മുതൽ വട്ടുക്കുന്ന് വരെയുള്ള പ്രധാന റോഡിൽ യാത്രക്കാർക്കു ദുരിതം. ചോറ്റാനിക്കര ഭാഗത്തേക്കുള്ള റോഡിന്റെ ഇടതുവശത്താണ് 3 മാസം മുൻപ് റോഡ് വെട്ടിപ്പൊളിച്ചു പൈപ്പിട്ടത്.
തുടർന്ന് റോഡ് പൂർവസ്ഥിതിയിലാക്കാൻ നടപടി ഉണ്ടായിട്ടില്ല. ജലജീവൻ പദ്ധതിയുടെ ജോലികൾ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിനു റോഡ് വിട്ടുനൽകിയിട്ടില്ലെന്നാണു വിവരം. തിരുവാങ്കുളം മുതൽ എരുവേലി വരെയുള്ള ഭാഗത്താണു നിലവിൽ പൈപ്പിടൽ നടന്നത്.
പലയിടങ്ങളിലായി റോഡിനു കുറുകെ പൈപ്പിടാനുള്ള ജോലികൾ ബാക്കിയാണ്.
നിലവിൽ പൊളിച്ചിട്ടിരിക്കുന്ന ഭാഗങ്ങളിലെ കുഴിയിൽ മഴയത്ത് ചെളി നിറഞ്ഞ അവസ്ഥയാണ്. കുഴിയിൽ ഭാരവാഹനങ്ങൾ താഴ്ന്നു പോകുന്നതും നിത്യസംഭവമാണ്.
കഴിഞ്ഞ ആഴ്ച ലോഡുമായി വന്ന ലോറി കോട്ടയത്തുപാറയിൽ റോഡിലെ കുഴിയിൽ താണു. മണിക്കൂറുകൾ നീണ്ട
പരിശ്രമത്തിനൊടുവിൽ ക്രെയിൻ എത്തിച്ചാണു ലോറി ഉയർത്തിയത്. ചെറുതും വലുതുമായ ഇത്തരം അപകടങ്ങൾ പതിവായിട്ടും സുരക്ഷ ഒരുക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
9ടാറിങ് പൊളിഞ്ഞു തകർന്നു കിടക്കുന്ന റോഡ് റീടാർ ചെയ്യുന്നതിനു ശബരിമല പാക്കേജിൽ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ജലജീവൻ പദ്ധതി പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല.
ജലജീവൻ പദ്ധതി പ്രവൃത്തികൾ അനന്തമായി നീണ്ടുപോകുന്നതിനാൽ പിഡബ്ല്യുഡി റോഡുകൾക്കു പുറമേ ഗ്രാമീണ റോഡുകളും തകർച്ചയിലാണ്. ദീർഘവീക്ഷണമില്ലാതെ പ്രവർത്തനങ്ങളാണു ജലജീവൻ അധികൃതർ നടത്തുന്നതെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം കലക്ടർ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ തിരുവാങ്കുളം-ചോറ്റാനിക്കര- വട്ടുക്കുന്ന് റോഡിന്റെ അവസ്ഥ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നു ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജേഷ് പറഞ്ഞു. റോഡ് അപകടങ്ങളുടെ ഉത്തരവാദിത്തം ജലജീവൻ അധികൃതർക്കാണെന്നും നിർമാണം നീണ്ടുപോയാൽ പഞ്ചായത്ത് നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]