
കോലഞ്ചേരി ∙ കോട്ടൂർ – വണ്ടിപ്പേട്ട റോഡിൽ 5 വർഷം മുൻപ് ഇന്റർലോക്ക് കട്ടകൾ നിരത്തിയത് പൊളിച്ചു തുടങ്ങി.
പിഎംജിഎസ്വൈ പദ്ധതിയിൽ 11 കോടി രൂപ മുടക്കി ഉന്നത നിലവാരത്തിൽ റോഡ് പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് കട്ടകൾ പൊളിക്കുന്നത്. റോഡ് പുനരുദ്ധരിച്ചപ്പോൾ കട്ടകൾ നിരത്തിയ സ്ഥലങ്ങളേക്കാൾ മറ്റു ഭാഗങ്ങൾ ഉയർന്നത് വെള്ളക്കെട്ടിനു കാരണമായതോടെയാണ് കട്ടകൾ പൊളിക്കുന്നത്.
കുടകുത്തി ഭാഗത്ത് ഇന്നലെ കട്ടകൾ നീക്കി.
നേരത്തെ റോഡിൽ കുഴിയുണ്ടായ 7 സ്ഥലങ്ങളിലാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചു കട്ട നിരത്തിയിരുന്നത്.
റോഡ് ഉയർത്തിയ ശേഷം പഴയ കട്ടകൾ വീണ്ടും ഉപയോഗിക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചില ഇടങ്ങളിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിയുന്നുണ്ട്.
റോഡ് സംരക്ഷണ ഭിത്തിക്കു ബലക്ഷയമുള്ള ഭാഗങ്ങൾ കണ്ടെത്തി അതു ബലപ്പെടുത്താനുള്ള നടപടി കൂടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]