
ആലങ്ങാട് ∙ തൂങ്ങിക്കിടക്കുന്ന മരച്ചില്ലകളും കാട്ടുവള്ളികളും അപകടഭീഷണി ഉയർത്തുന്നതായി പരാതി. മാക്കനായി ക്ഷേത്രം റോഡിലാണു തലയ്ക്കു മീതെ അപകടഭീഷണിയായി കാട്ടുവള്ളികളും മരച്ചില്ലകളും തൂങ്ങിക്കിടക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുന്നേ റോഡിലേക്കു ചാഞ്ഞു നിന്ന മരക്കൊമ്പുകൾ മുറിച്ചു നീക്കിയിരുന്നു. എന്നാൽ മുറിച്ചിട്ട
കുറച്ചു ചില്ലകൾ ഇപ്പോൾ റോഡിനു മുകളിലായി കാട്ടുവള്ളിയിൽ തൂങ്ങിക്കിടക്കുകയാണ്. വിദ്യാർഥികളും പ്രായമായവരും ഉൾപ്പെടെ ഒട്ടേറെ ആളുകൾ ദിവസേന ഇതിനു ചുവട്ടിലൂടെയാണു പോകുന്നത്. ഒരു കാറ്റു വീശിയാൽ ചിലപ്പോൾ വള്ളി പൊട്ടി ചില്ലകൾ തലയിൽ പതിക്കും. ഇതോടെ ഇതുവഴി പോകുന്ന യാത്രക്കാർ ഭീതിയിലാണ്. അതിനാൽ എത്രയും വേഗം കാട്ടുവള്ളികൾ മുറിച്ചു ചില്ലകൾ നീക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]