
കാക്കനാട്∙ പണിമുടക്കിൽ വാഹനങ്ങളൊഴിഞ്ഞ നിരത്തിൽ അഭ്യാസപ്രകടനം നടത്തിയ 3 സൂപ്പർ ബൈക്കുകൾ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. ദേശീയപാതയിൽ ചൂർണിക്കരയ്ക്കു സമീപമായിരുന്നു നമ്പർ പ്ലേറ്റില്ലാത്ത രൂപമാറ്റം വരുത്തിയ ബൈക്കുകളിലെ അഭ്യാസപ്രകടനം. അതുവഴി കടന്നു പോയ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എംവിഐമാർ കൈ കാട്ടിയെങ്കിലും ബൈക്കുകൾ നിർത്താതെ പോയി.
പിന്നീടു 2 കിലോമീറ്റർ അപ്പുറത്തു നിന്നാണ് ബൈക്കുകളും ഓടിച്ചിരുന്നവരും പിടിയിലായത്. ബൈക്കുകൾക്ക് ഇൻഷുറൻസും ഉണ്ടായിരുന്നില്ല.
3 പേർക്കും കൂടി 50,000 രൂപ പിഴ ചുമത്തി. ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ബൈക്ക് പൂർവസ്ഥിതിയിലാക്കി പരിശോധനക്ക് ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.
എംവിഐ ജിൻസൻ സേവ്യർ പോൾ, എഎംവിഐ ആർ.ചന്തു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]