
വൈപ്പിൻ∙ പള്ളിപ്പുറം കോൺവന്റ് ബീച്ച് പാലത്തിന്റെ മുടങ്ങിക്കിടക്കുന്ന ജോലികൾ പുനരാരംഭിക്കാൻ നീക്കം. പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നാട്ടുകാർ നടത്തിയ വിവിധ ഘട്ടങ്ങളിലുള്ള സമരത്തെ തുടർന്നാണ് നേരത്തെ പാലം പദ്ധതിക്ക് അനുമതി ലഭിച്ചത്.
16.9 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതിനു ശേഷം ഡിസൈനിൽ മാറ്റം വന്നതിനെ 24.46 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു.
നിലവിലുള്ള ഭരണാനുമതിയിൽ കവിഞ്ഞ തുക നബാർഡിൽ നിന്നു ലഭ്യമായില്ലെങ്കിൽ അത് സംസ്ഥാന ഫണ്ടിൽ നിന്ന് അനുവദിക്കാനും തീരുമാനിച്ചിരുന്നു. ജോലികൾ ആരംഭിച്ചെങ്കിലും പല വട്ടം മുടങ്ങി.
ഒടുവിൽ കരാറുകാരൻ ജോലികൾ ഉപേക്ഷിച്ച് പോയി. 78 ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. പാലത്തിന്റെ ഫൗണ്ടേഷൻ ജോലികൾ കഴിഞ്ഞിട്ടുണ്ട്.
നിലവിൽ 8 സ്പാനുകളിലെ 3 സ്ലാബുകളുടെയും 24 ബീമുകളിൽ 20 എണ്ണത്തിന്റെയും നിർമാണം പൂർത്തിയാക്കി.
പാലത്തിന്റെ ഇരു വശങ്ങളിലുമായി അപ്രോച്ച് റോഡ് നിർമാണത്തിന് 69.91 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടിയിരുന്നു. ഇതിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ആദ്യഘട്ട തുക കൈമാറുകയും ചെയ്തിരുന്നുവെങ്കിലും ആ ജോലികളും മുടങ്ങി.
2023 മേയ് മാസത്തിനു ശേഷം ഒരു ബീമിന്റെ ജോലികൾ മാത്രമാണ് നടന്നത്. വൈകാതെ കാര്യങ്ങൾ നിശ്ചലമാകുകയും ചെയ്തു. ഇത്തരം പ്രതിസന്ധികളാണ് പുതിയ ഉത്തരവോടെ ഒഴിവാകുന്നതെന്ന് എംഎൽഎ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]