കൊച്ചി ∙ എസ്ഐആർ പരിഷ്കരണത്തോടെ വോട്ട് ഇല്ലാതായെന്ന പരാതി ഉന്നയിച്ച് 82 വയസ്സുകാരിയായ ഹേമലത നമ്പ്യാർ. മുപ്പതു വർഷത്തിലധികമായി തമ്മനത്തു താമസിക്കുന്ന ഹേമലത വോട്ടർ ലിസ്റ്റിൽ പേരില്ലാത്തതിനെ തുടർന്നു തമ്മനത്തെ എംപിഎം സ്കൂളിലെ പോളിങ് ബൂത്തിലെത്തി മടങ്ങുകയായിരുന്നു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിഎൽഒ എത്തിയപ്പോൾ കണ്ണ് ശസ്ത്രകിയയ്ക്കായി താൻ ആശുപത്രിയിലായിരുന്നെന്നും തുടർന്നു പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും ഹേമലത പറയുന്നു. തിരിച്ചറിയൽ രേഖകളിലെല്ലാം തമ്മനമാണു ഹേമലതയുടെ വിലാസം.
തന്നെപ്പോലെ ഒറ്റയ്ക്കു താമസിക്കുന്ന പ്രായമായ പല സ്ത്രീകൾക്കും എസ്ഐആർ കഴിഞ്ഞതോടെ വോട്ട് ഇല്ലാതായതായും ഹേമലത പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

