
കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിന് തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
കൊച്ചി∙ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ 42ാം വാർഷിക സമ്മേളനം ആരംഭിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി. എം. ശിവദാസ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിനു തുടക്കമായത്. തുടർന്ന് സർവകലാശാല ക്യാംപസിൽ ജീവനക്കാരുടെ പ്രകടനം നടന്നു. പി. ടി പ്രഭാകരൻ രക്തസാക്ഷി പ്രമേയവും സെനറ്റ് അംഗം ഡോ.ടി. റെജിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് പി. എം.ശിവദാസ് അധ്യക്ഷനായി. എസ്എംഎസ് ഓഡിറ്റോറിയത്തിൽ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ ജിസിഡിഎ ചെയർമാനും ആയ അഡ്വ.സി. എൻ. മോഹനൻ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അധ്യാപകർ അടക്കമുള്ള സർവകലാശാല മാറുന്ന കേരളീയ സമൂഹത്തെ മുന്നിൽ കണ്ടുകൊണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു. കൂടുതൽ സാമൂഹിക ഇടപെടലുകൾ അനിവാര്യമാണ് എന്ന് അഡ്വ. മോഹനൻ അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ നികുതി വിഹിതം തരാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിൽ ആക്കുകയാണെന്നും കേന്ദ്ര സഹായം നൽകുന്നതിനു കർശന നിബന്ധനകൾ കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഇന്ത്യക്കാരുടെ അന്തസ് ഇടിക്കുന്ന നടപടിയാണ് അമേരിക്കയിൽ നിന്ന് തിരിച്ചയക്കപെട്ടവരുടെ കാര്യത്തിൽ സ്വീകരിച്ചത് എന്നും അഡ്വ. സി എൻ മോഹനൻ അഭിപ്രായപ്പെട്ടു. സെക്രട്ടറി ആർ. അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ ടി.പി. ജിതിൻ കണക്കും അവതരിപ്പിച്ചു. തുടർന്നു പൊതു ചർച്ചയും നടന്നു. സംഘടനാ പ്രസിഡന്റ് ആയി പി എം ശിവദാസ്, സെക്രട്ടറി ആയി ആർ. അനിൽകുമാർ, ട്രഷറർ സ്ഥാനത്ത് ടി.പി. ജിതിൻ എന്നിവർ തുടരും.