
എറണാകുളം ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗജന്യ മെഡിക്കൽ ക്യാംപ് 12ന്: കാലടി∙ കൊറ്റമം വൈസ്മെൻ ക്ലബ്, ആലുവ രാജഗിരി ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് 12നു രാവിലെ 9.30 മുതൽ ഒന്നു വരെ കൊറ്റമം സെന്റ് ജോസഫ് എൽപി സ്കൂൾ ഹാളിൽ നടക്കും. റോജി എം.ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ജോണി ഇടശേരി അധ്യക്ഷത വഹിക്കും.
അങ്കമാലി മോണിങ് സ്റ്റാർ കോളജിൽ അധ്യാപക ഒഴിവ്
അങ്കമാലി ∙ മോണിങ് സ്റ്റാർ ഹോം സയൻസ് കോളജിൽ ബോട്ടണി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബികോം, സോഷ്യോളജി, മലയാളം വിഷയങ്ങളിൽ അധ്യാപക ഒഴിവ്.എറണാകുളം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഗെസ്റ്റ് പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവരും 2018 യുജിസി റെഗുലേഷൻസ് നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരും 28നകം അപേക്ഷിക്കണം. [email protected],9188712438
തൊഴിൽ നൈപുണ്യ കോഴ്സ്
പെരുമ്പാവൂർ ∙ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള കുസാറ്റ് ക്യാംപസിൽ പ്രവർത്തിക്കുന്ന സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്ററുമായി സഹകരിച്ച് സർട്ടിഫൈഡ് ഫണ്ടമെന്റൽസ് ഓഫ് കാലിബ്രേഷൻ ആൻഡ് ക്വാളിറ്റി കൺസെപ്റ്റ്സ് ഓഫ് മെട്രോളജിക്കൽ ഇൻസ്ട്രുമെന്റ്സ് എന്ന സമഗ്രമായ തൊഴിൽ നൈപുണ്യ കോഴ്സ് സംഘടിപ്പിക്കുന്നു. ദേശീയ തലത്തിൽ അംഗീകാരമുള്ള എൻസിവിഇടി സർട്ടിഫിക്കറ്റ് ലഭിക്കും. 25 ന് ആരംഭിക്കുന്ന 45 മണിക്കൂർ ദൈർഘ്യമുള്ള ഓഫ് ലൈൻ കോഴ്സ് കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ എസ്ടിഐസി കേന്ദ്രത്തിലാണ് നടക്കുന്നത്. അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി 18. ഫോൺ. 8848179814.
തത്സമയ കാർട്ടൂൺ രചന ഇന്ന്
കൊച്ചി∙ ലഹരി ഉപയോഗത്തിനെതിരെ കാർട്ടൂണിസ്റ്റ് പ്രതാപൻ പുളിമാത്തും എൽദോ മാർ ബസേലിയോസ് കോളജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നു നടത്തുന്ന തത്സമയ കാർട്ടൂൺ രചന ഇന്നു വൈറ്റില മൊബിലിറ്റി ഹബ്ബിൽ നടക്കും. രാവിലെ 11നു കൗൺസിലർ സുനിത ഡിക്സൺ ഉദ്ഘാടനം ചെയ്യും.
സ്വാതി തിരുനാൾ സംഗീതോത്സവം നാളെ മുതൽ
കൊച്ചി∙ കേരള ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ സംഗീത–നൃത്തോത്സവം നാളെ മുതൽ 13 വരെ എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും. നാളെ വൈകിട്ട് 6.30നു കെ.എസ്.വിഷ്ണുദേവിന്റെ കർണാടക സംഗീതക്കച്ചേരി, 12നു രാധിക രാജീവ്കുമാറിന്റെ (ബെംഗളൂരു) ഭരതനാട്യം. 13നു യു.പി.രാജു, യു.നാഗമണി എന്നിവരുടെ മാൻഡൊലിൻ അവതരണം എന്നിവ നടക്കും. പ്രവേശനം സൗജന്യം. ഫോൺ: 94963 66730.
ഫാഷൻ ഷോ ഇന്ന്
തൃപ്പുണിത്തുറ ∙ നഗരസഭയുടെ കീഴിലുള്ള ഫാഷൻ ഡിസൈൻ ആൻഡ് ഗാർമെന്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഫാഷൻ ഷോ ഇന്ന് വൈകിട്ട് 5നു ലായം കൂത്തമ്പലത്തിൽ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഫാഷൻ ഷോ നടക്കുന്നത്. വിദ്യാർഥികൾ തന്നെ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് പ്രദർശിപ്പിക്കുക. പ്രവേശനം സൗജന്യം.
ബൂട്ട് ക്യാംപ്
കൊച്ചി ∙ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച് 2 മാസത്തെ ബൂട്ട് ക്യാംപ് സംഘടിപ്പിക്കുന്നു. 12 മുതൽ മേയ് 24 വരെ ശനി, ഞായർ ദിവസങ്ങളിൽ ഓൺലൈൻ ആയാകും ക്ലാസുകൾ. പബ്ലിക് പോളിസി മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിനുള്ള അവസരം ലഭ്യമാണ്. പബ്ലിക് പോളിസി റിസർച്, റിസർച് ഡിസൈൻ, പോളിസി കമ്യൂണിക്കേഷൻ എന്നിവയെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും അറിയുന്നതിനു ബൂട്ട്ക്യാംപ് സഹായകരമാകും. 9745709174 , [email protected]
അധ്യാപക ഒഴിവ്
∙ കുസാറ്റിലെ സേഫ്റ്റി ആൻഡ് എൻജിനീയറിങ് വകുപ്പിൽ സേഫ്റ്റി വിഭാഗം അസി. പ്രഫസർ ഒഴിവ്. മേയ് 2നു മുൻപ് ഓൺലൈനായി അപേക്ഷിക്കണം. www.recruit.cusat.ac.in.
∙ കുസാറ്റിനു കീഴിലുള്ള കൊച്ചിൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് കുട്ടനാട്ടിൽ (കുസെക്) കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അസി. പ്രഫസർ ഒഴിവ്. 28നു മുൻപ് ഓൺലൈനായി അപേക്ഷിക്കണം. www.recruit.cusat.ac.in.
∙ തൃക്കാക്കര ഭാരതമാതാ കോളജിൽ കെമിസ്ട്രി, കൊമേഴ്സ്, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സുവോളജി, ഹിന്ദി, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആൻഡ് മെഷീൻ ലേണിങ്), ഇംഗ്ലിഷ്, ബോട്ടണി അധ്യാപക ഒഴിവ്. ഓൺലൈനായി ഏപ്രിൽ 15നു മുൻപ് അപേക്ഷിക്കണം. www.bharatamatacollege.in.
∙ മൂവാറ്റുപുഴ ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളജിൽ സൈക്കോളജി, സൈബർ ഫൊറൻസിക്, കൊമേഴ്സ്, ബിസിനസ് മാനേജ്മെന്റ് എന്നീ വിഭാഗത്തിൽ അധ്യാപക ഒഴിവുകൾ. 0485– 2811607.
∙ പിറവം ബിപിസി കോളജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കണക്ക്, മലയാളം, ഹിന്ദി, ഇംഗ്ലിഷ്, കൊമേഴ്സ്, ഇലക്ട്രോണിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാനേജ്മെന്റ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. 30നു മുൻപ് അപേക്ഷിക്കണം. [email protected]. ഫോൺ: 8281460474.
∙ ആലുവ യുസി കോളജിൽ ഇംഗ്ലിഷ്, മലയാളം, സംസ്കൃതം, ഇക്കണോമിക്സ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഫിസിക്കൽ എജ്യുക്കേഷൻ, സ്പോർട്സ് മാനേജ്മെന്റ് അധ്യാപക ഒഴിവ്. അപേക്ഷകൾ 30നു 4നു മുൻപ് കോളജ് ഓഫിസിൽ നൽകണം. അപേക്ഷാ ഫോം വെബ്സൈറ്റിൽ www.uccollege.edu.in. 7012626868.
∙ മട്ടാഞ്ചേരി കൊച്ചിൻ കോളജ് സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ സുവോളജി അധ്യാപക ഒഴിവ്. കൊച്ചി പ്രദേശത്ത് ഉള്ളവർക്ക് മുൻഗണന. [email protected]
∙ എറണാകുളം സെന്റ് തെരേസാസ് കോളജിൽ ഡിജിറ്റൽ മാർക്കറ്റിങ്, ഹെൽത്ത് കെയർ അസിസ്റ്റന്റ് ഡിപ്ലോമ കോഴ്സുകളിൽ അധ്യാപകരുടെ ഒഴിവുകൾ. മേയ് 5നു മുൻപ് അപേക്ഷിക്കണം. 90480 49251.
സ്കൈ തൊഴിൽ മേള 12ന്
മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി സ്കൈ– സ്കിലിങ് കളമശേരി യൂത്തിന്റെ തൊഴിൽമേള 12ന് 9ന് ആലങ്ങാട് കൊങ്ങോർപ്പിള്ളി ഹയർ സെക്കൻഡറി സ്കൂളിൽ. കേരള നോളജ് ഇക്കണോമിക് മിഷന്റെ സഹകരണത്തോടെ നടക്കുന്ന മേളയിൽ മുപ്പതിലേറെ കമ്പനികൾ പങ്കെടുക്കും. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. 9946291983.
ഫാർമസിസ്റ്റ്
ജില്ല ഹോമിയോപ്പതി വിഭാഗത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ റാങ്ക് ലിസ്റ്റ് തയാറാക്കാൻ അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ), നഴ്സ് കം ഫാർമസിസ്റ്റ് കോഴ്സ് (ഹോമിയോ). പ്രായ പരിധി: 18–41. കൂടിക്കാഴ്ച 15ന് 10ന് കാക്കനാട് ഐഎംജി ജംക്ഷനിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ല മെഡിക്കൽ ഓഫിസിൽ. 0484– 2955687.
സീനിയർ ഡോക്ടർ
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ജനറൽ മെഡിസിൻ, ഇഎൻടി, ഓർത്തോപീഡിക്സ്, പൾമനോളജി, സിവിടിഎസ് ജനറൽ സർജറി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് ഡോക്ടർ ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 10.30ന് മെഡിക്കൽ കോളജിലെ സിസിഎം ഹാളിൽ.
സിഎംഎഫ്ആർഐ
സിഎംഎഫ്ആർഐയിൽ മറൈൻ ഫിഷറീസ് സെൻസസുമായി ബന്ധപ്പെട്ട പ്രോജക്ടിൽ ഡേറ്റ സയന്റിസ്റ്റ്, പ്രോജക്ട് അസോഷ്യേറ്റ്, പ്രോജക്ട് അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ് എന്നിങ്ങനെ 15 ഒഴിവുകൾ. 20നു മുൻപ് ഓൺലൈനായി അപേക്ഷിക്കണം. www.cmfri.org.in.
സിഫ്റ്റ്
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ (സിഫ്റ്റ്) ഇഐഎസ് ഡിവിഷനിൽ 2 യങ് പ്രഫഷനൽ ഒഴിവുകൾ. യോഗ്യത ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിഷറീസ് ബിരുദം. ജേണലിസം ബിരുദമുള്ളവർക്ക് ഒരു യങ് പ്രഫഷനൽ ഒഴിവിലേക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 25ന് 10.30ന് വില്ലിങ്ഡൻ ഐലൻഡിലെ സിഫ്റ്റ് ഓഫിസിൽ. www.cift.res.in.