പിറവം∙ ടൗണിൽ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ താളം തെറ്റിയതോടെ ഗതാഗതക്കുരുക്ക് പതിവാകുന്നു. ദിശാ മുന്നറിയിപ്പു ബോർഡുകളും, ഗതാഗതം നിയന്ത്രിക്കുന്നതിനു പൊലീസ് സഹായവും ഇല്ലാതായതോടെ പുറത്തു നിന്നെത്തുന്നവർ ക്ലേശിക്കുന്ന സ്ഥിതിയാണ്. നേരത്തെ സ്ഥാപിച്ച ദിശാബോർഡുകൾ ഓരോരുത്തരുടെയും സൗകര്യത്തിനു നീക്കിവച്ചാണ് ഇപ്പോഴത്തെ ഗതാഗത നിയന്ത്രണം.
ഇന്നുള്ള വഴി ചിലപ്പോൾ അടുത്ത ദിവസം വൺവേ ആകുന്ന പരിഷ്കാരം.
കരവട്ടെ കുരിശ് ജംക്ഷനിൽ അടുത്തയിടെ സ്കൂട്ടർ യാത്രക്കാരിക്കു ജീവൻ നഷ്ടപ്പെട്ടതു തലതിരിഞ്ഞ ഗതാഗത നിയന്ത്രണം മൂലമാണ്. ഇവിടെ പോലും പ്രശ്നപരിഹാരത്തിനു നടപടി ഇല്ല. തിരക്കേറിയ സമയത്തു ടൗണിൽ പൊലീസിന്റെ സേവനം കാര്യക്ഷമമല്ലാത്തതും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്.
ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ഇല്ലാതായി.2 മാസം മുൻപു സ്റ്റാൻഡിനുള്ളിലെ നവീകരണത്തിന്റെ ഭാഗമായി എയ്ഡ് പോസ്റ്റ് മന്ദിരം നീക്കം ചെയ്യുകയായിരുന്നു.
നടക്കാവ് –കൂത്താട്ടുകുളം റോഡും ഇലഞ്ഞി മോനിപ്പള്ളി റോഡും ഹൈവേ നിലവാരത്തിലേക്ക് ഉയർന്നതോടെ കോട്ടയം ഇടുക്കി ജില്ലകളിലേക്കുള്ള പ്രധാന റൂട്ടായി പിറവം മാറി.ബൈപ്പാസോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാൽ കൊച്ചിയിലേക്കുള്ള എല്ലാ വാഹനങ്ങളും ടൗണിലൂടെ പ്രവേശിച്ചു മാത്രമെ പുറത്തു കടക്കാനാവൂ. പാലത്തിനു സമീപം കടവു റോഡിലൂടെ സ്വകാര്യ വാഹനങ്ങളും ഭാരവാഹനങ്ങളും തിരിഞ്ഞുപോകുന്നതിനു ക്രമീകരണം ഉണ്ടായാൽ ഒരു പരിധിയോളം തിരക്കു നിയന്ത്രിക്കാനാവും.
ടൗണിലുള്ളിലെയും ബസ് സ്റ്റാൻഡിനുള്ളിലെയും അനധികൃത പാർക്കിങ്, നടപ്പാതകളിലെ കയ്യേറ്റം തുടങ്ങിയവയെല്ലാം ഒഴിവാക്കിയാലും ഗതാഗതം സുഗമമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

