കോതമംഗലം ∙ കുട്ടമ്പുഴ പഞ്ചായത്തിലെ വനാന്തരത്തിൽ 7 വിദൂര ബൂത്തുകളാണുള്ളത്. ഗോത്രവർഗ ഉന്നതികൾ കേന്ദ്രീകരിച്ചുള്ളതാണു കൂടുതൽ ബൂത്തുകളും.
അഞ്ചാം വാർഡിൽ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേര, മൂന്നാം വാർഡിൽ ഉറിയംപെട്ടി, ഒന്നാം വാർഡിൽ താളുംകണ്ടം എന്നിവയാണു വിദൂര ബൂത്തുകൾ. വന്യമൃഗശല്യമുള്ള ദുർഘട
വനപാതയിലൂടെ സഞ്ചരിച്ചു വേണം ഉദ്യോഗസ്ഥർക്കു പോളിങ് ബൂത്തിലെത്താൻ. പൂയംകുട്ടിയിൽ നിന്ന് അഞ്ചാം വാർഡിലെ ബൂത്തുകളിലേക്ക് 6 മുതൽ 30 കിലോമീറ്റർ വരെ യാത്ര ചെയ്യണം.
ഇവിടേക്കു ബ്ലാവനയിൽ പൂയംകുട്ടി പുഴ ജങ്കാറിൽ കടന്ന് ഇന്നലെ ഉച്ചയോടെ ഉദ്യോഗസ്ഥർ തിരിച്ചു. ഉറിയംപെട്ടിക്കു 16 കിലോമീറ്ററുണ്ട്.
പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കാനും തിരികെ കൊണ്ടുവരാനും മാമലക്കണ്ടത്തെ ഓഫ്റോഡ് ജീപ്പുകളും ഡ്രൈവർമാരുമാണു നിയോഗിക്കപ്പെട്ടിട്ടുള്ളത്.
വോട്ട് ചെയ്യാനാകാതെ ജീപ്പ് ഡ്രൈവർമാർ
കോതമംഗലം ∙ കുട്ടമ്പുഴയിലെ വിദൂര ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ടുപോകാനും തിരികെയെത്തിക്കാനും നിയോഗിക്കപ്പെട്ടിട്ടുള്ള മാമലക്കണ്ടത്തെ ജീപ്പ് ഡ്രൈവർമാർക്കു വോട്ട് ചെയ്യാൻ അവസരം നിഷേധിക്കപ്പെടുന്നതായി പരാതി. പോളിങ് ബൂത്തുകളിലേക്ക് ഇന്നലെ പുറപ്പെട്ട
ഇവർക്ക് ഇന്നു വോട്ടെടുപ്പ് അവസാനിച്ച ശേഷമേ മടങ്ങാനാകൂ.
കിലോമീറ്ററുകൾ അകലെയുള്ള മാമലക്കണ്ടത്തെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയില്ല. സമ്മതിദാനാവകാശം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം.
ദുർഘടപാതയിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കുന്നതിന് ഇന്ധനച്ചെലവായി തുച്ഛമായ തുകയാണു ലഭിക്കുന്നതെന്നും പരാതിയുണ്ട്. മറ്റിടങ്ങളിലേക്കുള്ള ജീപ്പുകൾക്കുള്ള പരിഗണന മാത്രമാണു വിദൂര ബൂത്തിലേക്കുള്ളവർക്കും ലഭിക്കുന്നത്.
ബസ് എത്താതെ മാമലക്കണ്ടം
കോതമംഗലം ∙ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്തിനു തിരഞ്ഞെടുപ്പായിട്ടു ബസ് സർവീസുമില്ല. ഇവിടേക്കു സർവീസ് നടത്തുന്ന 2 സ്വകാര്യബസുകളും ഇന്നലെ മുതൽ തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെട്ടു.
ജോലി ആവശ്യത്തിനും മറ്റും പോയവർക്ക് വോട്ട് ചെയ്യാനെത്തണമെങ്കിൽ മറ്റു സഞ്ചാര മാർഗങ്ങൾ തേടേണ്ടിവരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

