കൊച്ചി ∙ കൂടുതൽ പൊതു ഇടങ്ങളുള്ള, യുവാക്കളെയും വയോജനങ്ങളെയും ഉൾക്കൊള്ളുന്ന പദ്ധതികളുള്ള, മെച്ചപ്പെട്ട പൊതു ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുള്ള, പാലിയേറ്റീവ് സൗകര്യങ്ങളുള്ള, കൊതുകില്ലാത്ത കൊച്ചിയെന്ന ആഗ്രഹം പങ്കുവച്ചു ‘നാളത്തെ കൊച്ചി’ സംവാദം.
പ്രഫഷനൽ കോൺഗ്രസ് ഒരുക്കിയ സംവാദത്തിൽ പങ്കെടുത്ത പ്രമുഖർ, രൂക്ഷമായ ഗതാഗതക്കുരുക്കും അടിസ്ഥാന സൗകര്യ രംഗത്തെ പരിമിതികളും കേരളത്തിന്റെ വാണിജ്യ തലസ്ഥാനമെന്ന കൊച്ചിയുടെ ഖ്യാതി നഷ്ടപ്പെടുത്തുമോയെന്ന ആശങ്കയും മുന്നോട്ടുവച്ചു. ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിച്ച് അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കണമെന്നും അഭിപ്രായമുയർന്നു.
സായാഹ്നങ്ങളിൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണു കൊതുകുശല്യം മൂലമുണ്ടാകുന്നതെന്നു മാനസികാരോഗ്യ വിദഗ്ധൻ ഡോ.സി.ജെ.ജോൺ പറഞ്ഞു.
മുതിർന്ന പൗരൻമാർക്കു സമൂഹത്തിൽ കൂടുതൽ ഇടപഴകാനുള്ള അന്തരീക്ഷം ഉണ്ടാകണം. ജനങ്ങൾക്കു കൂടിയിരിക്കാവുന്ന പൊതു ഇടങ്ങൾ കുറവാണെന്നു പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻ പറഞ്ഞു.
തോടുകൾ വികസിപ്പിച്ചു ജലഗതാഗത സൗകര്യം ഉറപ്പാക്കിയാൽ റോഡുകളിലെ തിരക്ക് കുറയ്ക്കാനും കൊതുകു പെരുകുന്നത് ഇല്ലാതാക്കാനും സാധിക്കുമെന്ന് മാനേജ്മെന്റ് വിദഗ്ധൻ ഡോ.
ജോൺ ചിറമേൽ പറഞ്ഞു. മുൻ ഡപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണർ ബി.ജെ.ആന്റണി, ഐഎംഎ എറണാകുളം മുൻ പ്രസിഡന്റ് ഡോ.എം.എം.ഹനീഷ്, സാമൂഹിക പ്രവർത്തകൻ സാബിത് ഉമ്മർ, അർബൻ ആർക്കിടെക്ട് തസ്നിം അഹമ്മദ്, യുവ സംരംഭകരായ ജേക്കബ് റോയ് ചാക്കോ, ഹരീഷ് മോഹനൻ, തേവര എസ്എച്ച് കോളജ് യൂണിയൻ വൈസ് ചെയർപഴ്സൺ ലവ ഹവ്ര ഷിഹാസ്, പ്രഫഷനൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എൽദോ ചിറയ്ക്കച്ചാലിൽ, സെക്രട്ടറി കബീർ ബി.ഹാരൂൺ, ഫിനാൻസ് വെർട്ടിക്കൽ സ്റ്റേറ്റ് ഹെഡ് നോബി തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

