കൊച്ചി ∙ തിരഞ്ഞെടുപ്പു പരിസ്ഥിതി സൗഹൃദമാക്കുന്നതിനു ജില്ലയിൽ ഹരിത പോളിങ് ബൂത്തുകൾ ഒരുങ്ങി. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണു ഹരിത പോളിങ് ബൂത്തുകളുടെ ഒരുക്കിയിരിക്കുന്നത്.ജില്ലയിൽ 574 ഹരിത പോളിങ് ബൂത്തുകൾ ഉണ്ട്.
പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയവ ഉപയോഗിച്ചാണു മാതൃകാ ബൂത്തുകൾ നിർമിച്ചിട്ടുള്ളത്.
വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യവും ഹരിത ചട്ടങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങളും പ്രദർശിപ്പിക്കും.ബൂത്തുകളിൽ സ്റ്റിറോഫോം, പ്ലാസ്റ്റിക് കപ്പ്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള ഡിസ്പോസിബിൾ പാത്രങ്ങൾ എന്നിവയ്ക്കു നിരോധനമുണ്ട്.
ഭക്ഷണം വാഴയിലയിലോ, പാത്രങ്ങളിലോ നൽകണം. പ്ലാസ്റ്റിക് കുപ്പികളും പാഴ്സൽ കവറുകളും അനുവദനീയമല്ല.
കുടിവെള്ളം സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് കപ്പുകളിൽ നൽകണം.വോട്ടർമാർ വോട്ടർ സ്ലിപ്പുകൾ ബൂത്ത് പരിസരത്ത് എവിടെയും ഉപേക്ഷിക്കാതെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ബിന്നുകളിൽ നിക്ഷേപിക്കണം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വിതരണ–സ്വീകരണ കേന്ദ്രങ്ങളിലും മാലിന്യം തരംതിരിച്ച ശേഖരണം നടത്തി ശാസ്ത്രീയമായി സംസ്കരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

