അരൂർ∙ അരൂർ– തുറവൂർ ഉയരപ്പാതയിൽ അരൂർ മുതൽ കുമ്പളം വരെ പകൽ മുഴുവൻ നീണ്ട ഗതാഗതക്കുരുക്ക്. രാവിലെ മുതൽ ചന്തിരൂർ പാലം മുതൽ റോഡിന്റെ പടിഞ്ഞാറുഭാഗം കുമ്പളം പാലം വരെ ഗതാഗതതടസ്സം നീണ്ടു.
ഉച്ചയ്ക്കു ശേഷം ഗതാഗതക്കുരുക്ക് കുമ്പളം പാലം മുതൽ ടോൾപ്ലാസ വരെയുണ്ടായി. വാഹനങ്ങൾ ഇരുൾ വീഴും വരെ നിരങ്ങി നീങ്ങേണ്ട ഗതികേടിലായി.
ചന്തിരൂർ മുതൽ അരൂർ പള്ളി ജംക്ഷൻ വരെ ഗർഡർ സ്ഥാപിക്കലും മേൽപാലത്തിലെ കോൺക്രീറ്റിങ്ങും പെയ്ൻറിങ്ങുമെല്ലാം അതിവേഗം പുരോഗമിക്കുകയാണ്. ഇതിനായി സർവീസ് റോഡിനുള്ളിൽ വിവിധതരം വാഹനങ്ങളും സംവിധാനങ്ങളും നിലയുറപ്പിച്ചതാണ് ഗതാഗത തടസ്സത്തിനു കാരണമായത്.
അടിക്കടി ഇരു ഭാഗത്തെയും സർവീസ് റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയ ശേഷമാണ് മേൽപാലത്തിൽ വെൽഡിങ് ജോലികളും മറ്റും നടക്കുന്നത്.
ഇതിനിടെ മുകളിൽ നിന്നു തീ ചിതറി താഴെ വാഹനങ്ങൾക്കു മുകളിൽ വീഴാതിരിക്കാനാണു ഗതാഗതം നിയന്ത്രിക്കുന്നത്. വാഹനങ്ങൾ മണിക്കൂറുകളോളം ഇഴഞ്ഞു നീങ്ങേണ്ട
അവസ്ഥയിലായി.
ഉയരപ്പാതയിൽ സ്ഥാപിക്കാനുള്ളത് 327 ഗർഡർ
അരൂർ– തുറവൂർ ഉയരപ്പാതയിൽ മേൽപാലത്തിനു മുകളിൽ സ്ഥാപിക്കുന്നത് 2570 കോൺക്രീറ്റ് ഗർഡറുകൾ. ഇനി 5 റീച്ചുകളിലായി സ്ഥാപിക്കാനുള്ളത് 327 ഗർഡറുകൾ മാത്രം.
ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ– തുറവൂർ റീച്ചിൽ 12.75 കിലോമീറ്റർ പാതയിൽ ഒറ്റത്തൂണിന് മുകളിൽ ഒരുങ്ങുന്ന മേൽപാലത്തിന്റെ അസ്ഥിവാരമാണിത്.
ഇപ്പോൾ ചന്തിരൂർ സ്കൂളിനു മുൻഭാഗം മുതൽ അരൂർ പള്ളി കവല വരെയാണ് ഒന്നാം റീച്ചിന്റെ ഭാഗമായി ഇനിയും ഗർഡറുകൾ സ്ഥാപിക്കാൻ ശേഷിക്കുന്നത്. വൈദ്യുതി വകുപ്പിന്റെ അനുമതിയില്ലാത്തതാണു അരൂർ എആർ റസിഡൻസി ഹോട്ടലിനു മുന്നിലും അരൂർ പള്ളി ജംക്ഷനിലും ഒറ്റത്തൂണുകളിൽ ഗർഡർ സ്ഥാപിക്കാൻ തടസ്സമാകുന്നത്.
എരമല്ലൂർ മോഹം ആശുപത്രിക്കു സമീപം ടോൾ പ്ലാസയുടെ നിർമാണവും ദ്രുതഗതിയിലാണ്.
354 ഒറ്റത്തൂണുകൾക്കു മുകളിൽ 24.5 മീറ്റർ വീതിയിലാണ് രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത നിർമിക്കുന്നത്. ചേർത്തല മായിത്തറ, തുറവൂർ എന്നിവിടങ്ങളിലാണ് ഗർഡറുകൾ നിർമിക്കുന്നത്.ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ യാഡാണു ചേർത്തല മായിത്തറയിലുള്ളത്.
തൂണുകളിൽ സ്ഥാപിക്കാൻ തയാറായ 35 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കോൺക്രീറ്റ് ഗർഡറുകൾ ഉയർത്തുന്നതിനായി റിമോട്ടിൽ പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന 10 ലോഞ്ചിങ് ഗ്യാൻട്രിയുടെ സഹായത്തോടെ പുള്ളർ ലോറികളിൽ കയറ്റിയാണ് ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്തേക്ക് എത്തിക്കുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]