അസാപ് നാരിചക്ര കോഴ്സ്;
അസാപ് കേരളയും ഇറാം ടെക്നോളജീസും ചേർന്നു വനിതകൾക്ക് വാഹന വിപണന രംഗത്തു തൊഴിൽ സാധ്യതകൾ ഉറപ്പാക്കാൻ ‘നാരിചക്ര’ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നു. 2 മാസത്തെ പരിശീലനം കുന്നംകുളം അസാപ് സ്കിൽ പാർക്കിലാണ്.
ഓൺ ദ് ജോബ് ട്രെയ്നിങ് ഉൾപ്പെടുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്കു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഡീലർ ഔട്ലറ്റുകളിൽ തൊഴിൽ ലഭ്യമാകും. 18– 35 പ്രായ പരിധിയിലുള്ള ബിരുദധാരികളായ വനിതകൾക്കു കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്കും അതേ പ്രായപരിധിയിലെ മെക്കാനിക്കൽ– ഇലക്ട്രിക്കൽ– ഓട്ടമൊബീൽ ഡിപ്ലോമക്കാർക്ക് സർവീസ് അഡ്വൈസറായും അപേക്ഷിക്കേണ്ടത് https://forms.gle/JA1eAj6zPpfQWK6i6 എന്ന ലിങ്ക് വഴി.
9495999667.
ഡയാലിസിസ് ടെക്നിഷ്യൻ
കൊച്ചി ∙ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ‘കാസ്റ്റ്’ പദ്ധതിയുടെ കീഴിൽ ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സ്, കേരള പാരാ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ, 2 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ യോഗ്യത. പ്രായപരിധി 21- 42.
കൂടിക്കാഴ്ച: 23നു 11നു മെഡി. കോളജ് സിസിഎം ഹാളിൽ.
റജിസ്ട്രേഷൻ അന്നു 10.30 മുതൽ 11 വരെ.
സ്റ്റാഫ് നഴ്സ്
എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കു ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം.
മെഡിസെപ് പദ്ധതിക്കു കീഴിൽ 6 മാസത്തേക്കു നിയമനം.ഡൊമസ്റ്റിക് നഴ്സിങ്ങിൽ വിഎച്ച്എസ്ഇ അല്ലെങ്കിൽ തത്തുല്യം, ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ്, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നു 3 വർഷത്തിൽ കുറയാത്ത മിഡ്വൈഫറി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രായം: 18– 36.
കൂടിക്കാഴ്ച: 15നു 11ന് മെഡി. കോളജ് ഓഡിറ്റോറിയത്തിൽ.
റജിസ്ട്രേഷൻ അന്നു 10.30 മുതൽ 11 വരെ. 0484 2754000.
അധ്യാപക ഒഴിവ് കുഫോസ്
പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ഫിഷ് പ്രോസസിങ് ടെക്നോളജിയിൽ അധ്യാപക ഒഴിവ്.
അവസാന തീയതി 18. www.kufos.ac.in
എടത്തല എച്ച്എസ്എസ്
ആലുവ ∙ എടത്തല ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 13നു 2ന്.
9249720740.
ഹെൽപർ
മൂവാറ്റുപുഴ അഡീ. ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപർമാരെ നിയമിക്കുന്നു.
11,12 വാർഡുകളിലെയോ സമീപത്തെ വാർഡുകളിലെയോ സ്ഥിര താമസക്കാരായ, എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്നതു നാളെ 5 വരെ.
0485–2810018, 9947864784. ∙ വാഴക്കുളം അഡീ. ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ ആലുവ നഗരസഭയിലെ അങ്കണവാടികളിലേക്ക് ഹെൽപർമാരുടെ ഒഴിവ്.
ആലുവ നഗരസഭയിലെ സ്ഥിര താമസക്കാരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ 25ന് 5ന് അകം തോട്ടക്കാട്ടുകരയിലെ വാഴക്കുളം ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ ലഭിക്കണം.
9496432250, 0484–2952488.
മേട്രൻ, വാർഡൻ
സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ഇടപ്പള്ളി, കാക്കനാട് വർക്കിങ് വിമൺസ് ഹോസ്റ്റലിൽ മേട്രൻ, വാർഡൻ തസ്തികകളിലേക്ക് കരാർ നിയമനം. ഓരോ ഒഴിവുകളാണ് ഉള്ളത്.
എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജില്ലയിലുള്ളവർക്കു മുൻഗണന.
കൂടിക്കാഴ്ച: 17 നു 11.30ന് എറണാകുളം ഡിവിഷൻ ഓഫിസിൽ. [email protected], 0484-2369059.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
കളമശേരി ഗവ.
ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക നിയമനം. യോഗ്യത: എംബിഎ– ബിബിഎ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമ, ഡിജിടി സ്ഥാപനങ്ങളിൽ നിന്ന് എംപ്ലോയബിലിറ്റി സ്കിൽസിൽ ഹ്രസ്വകാല ടിഒടി കോഴ്സിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.
കൂടിക്കാഴ്ച: നാളെ 11നു കളമശേരി ഐടിഐയിൽ.
യോഗ പരിശീലകൻ
കാഞ്ഞൂർ പഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ യോഗ പരിശീലകനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ 13നു 1.30നു കൂടിക്കാഴ്ച.
യോഗ്യത: ബിഎൻവൈഎസ്/ എംഎസ്സി യോഗ/ എംഫിൽ യോഗ ഡിപ്ലോമ / പിജി ഡിപ്ലോമ. ടിസിഎംസി റജിസ്ട്രേഷൻ വേണം.
കെഎസ്ആർടിസി ഉല്ലാസയാത്ര
പിറവം∙കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 11നു മാമലക്കണ്ടം ,മൂന്നാർ ഉല്ലാസയാത്ര പുറപ്പെടും.7306877687.
അപേക്ഷ ക്ഷണിച്ചു
പിറവം∙പാമ്പാക്കുട
ലയൺസ് ക്ലബ് നടപ്പാക്കുന്ന സ്വപ്നഭവനം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. 5 സെന്റ് സ്ഥലം എങ്കിലും സ്വന്തമായി ഉള്ളവർക്ക് അപേക്ഷിക്കാം.
450ചതുരശ്ര അടി വിസ്തൃതി ഉള്ള വീടിന്റെ നിർമാണത്തിനു 3 ലക്ഷം രൂപ ക്ലബ് സഹായം നൽകുമെന്നു പ്രസിഡന്റ് അരുൺ പോൾ കുന്നിൽ അറിയിച്ചു. 9746176109.
വോട്ടർപട്ടിക:തിരുത്തൽ 14 വരെ
കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോർപറേഷനിലെ വോട്ടർപട്ടിക പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പേരു ചേർക്കൽ, തിരുത്തലുകൾ, ആക്ഷേപങ്ങൾ എന്നിവ ഓൺലൈനായി 14 വരെ സമർപ്പിക്കാം. www.sec.kerala.gov.in
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]