കൊച്ചി∙ ഭൂട്ടാൻ പട്ടാളവണ്ടി തട്ടിപ്പിൽ വൻതോതിൽ വിദേശ കറൻസി വിനിമയം നടന്നതായി കേന്ദ്ര ഏജൻസികൾ കണ്ടെത്തി. വ്യാജ രേഖകൾ ചമച്ചു ഭൂട്ടാൻ, നേപ്പാൾ അതിർത്തികൾ വഴി ഇന്ത്യയിലേക്കു കടത്തിയ വാഹനങ്ങൾ വാങ്ങിയ പലരോടും കള്ളക്കടത്ത് റാക്കറ്റ് വിദേശത്തും പണം വാങ്ങിയിട്ടുണ്ട്.
വാഹന കൈമാറ്റത്തിനു ബാങ്ക് ഇടപാടുകൾ റാക്കറ്റ് ഒട്ടും പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നാണു കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വിദേശനാണ്യ വിനിമയ നിയമത്തിലെ (ഫെമ) മൂന്നു വകുപ്പുകൾ പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ നടപടി സ്വീകരിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത സമാന്തര മാർഗങ്ങളിലൂടെ പണം കൈമാറുക, വിദേശ ഉടമസ്ഥതയിലുള്ള സ്ഥാവര–ജംഗമ വസ്തുക്കൾ നിയമപ്രകാരമല്ലാതെ വാങ്ങുക, ഇങ്ങനെ സ്വന്തമാക്കിയ വസ്തുക്കൾ രാജ്യാതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണു ഭൂട്ടാൻ പട്ടാളവണ്ടി തട്ടിപ്പ് റാക്കറ്റിനെതിരെ ഇ.ഡി ആരോപിക്കുന്നത്.
കാറുകൾ വാങ്ങിയവരുടെ മൊഴികൾ കേസന്വേഷണത്തിൽ നിർണായകമാവും.
റാക്കറ്റുമായി ഇവർ കറൻസി വിനിമയമാണു നടത്തിയതെങ്കിൽ അതിന്റെ ഉറവിടം അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയാൽ മതിയാവും. ഫെമ ചട്ടലംഘനം ഇടപാടുകൾ കണ്ടെത്തിയാൽ വിനിമയം ചെയ്ത തുകയുടെ മൂന്ന് ഇരട്ടിയാണു പിഴ. കുറ്റകൃത്യം ആവർത്തിച്ചാൽ രണ്ടു കുറ്റകൃത്യങ്ങൾക്കിടയിലുള്ള ഓരോ ദിവസത്തിനും 5000 രൂപ വീതം അധിക പിഴയും നൽകണം.
കള്ളക്കടത്ത് മാത്രം കേന്ദ്രീകരിച്ചാണു കേസിലിപ്പോൾ കസ്റ്റംസിന്റെ അന്വേഷണം.
വിദേശ പണമിടപാടുകളും കള്ളപ്പണ ഇടപാടുകളും ഇ.ഡി അന്വേഷിക്കുന്നു. പ്രതികൾ ജിഎസ്ടി, ആദായനികുതി വെട്ടിപ്പുകൾ നടത്തിയതായി ബോധ്യപ്പെട്ടാൽ നികുതി വകുപ്പും അന്വേഷണം ഏറ്റെടുക്കും. കോടതിയുടെയോ സർക്കാരിന്റെയോ നിർദേശം ഇല്ലാതെ തന്നെ ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അധികാരമുള്ള ജുഡീഷ്യൽ സ്വഭാവമുള്ള ഏജൻസികളാണ് ഇവ മൂന്നും.
വിദേശ കറൻസി ഇടപാടുകളും ഹവാല ഇടപാടുകളും നടന്നതിനുള്ള തെളിവുകൾ ലഭിക്കുമ്പോൾ ഈ വിവരം കേന്ദ്ര ധനകാര്യ വകുപ്പിനു റിപ്പോർട്ട് ചെയ്യണം.
ധനകാര്യ വകുപ്പിന്റെ ശുപാർശയിലാണ് ആഭ്യന്തര വകുപ്പ് വിദേശബന്ധമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) ചുമതലപ്പെടുത്തുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]