മൂവാറ്റുപുഴ∙ കച്ചേരിത്താഴത്ത് കുഴി മൂടിയിട്ടും റോഡ് ടാറിങ് പൂർത്തിയാക്കാൻ വൈകുന്നതിൽ പ്രതിഷേധം. നഗര റോഡ് വികസനത്തിന്റെ ഭാഗമായുള്ള ടാറിങ് ജോലികൾ കച്ചേരിത്താഴം കവല വരെ എത്തി അവസാനിപ്പിച്ചിരിക്കുകയാണ്.
പാലത്തിന് അരികിൽ രൂപപ്പെട്ട കുഴി മൂടാത്തതിനാൽ കവല മുതൽ പാലം വരെയുള്ള ടാറിങ് നടത്തിയിരുന്നില്ല.
എന്നാൽ കുഴി മൂടിയിട്ടും റോഡ് ടാറിങ് വൈകുകയാണ്.
തുലാവർഷം ആരംഭിക്കുന്നതിനു മുൻപ് ടാറിങ് പൂർത്തിയായില്ലെങ്കിൽ വീണ്ടും നഗരത്തിലെ ഗതാഗതവും വ്യാപാര മേഖലയും കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് ആശങ്ക. കവലയിൽ നിന്നു പാലം വരെയുള്ള ടാറിങ് പൂർത്തിയാകാത്തതിനാൽ ഇവിടെ ഇപ്പോഴും ഗതാഗതക്കുരുക്കാണ്.
വലിയ പൊടിപടലവും ഇവിടെയുണ്ട്. പാലത്തിലും നിറയെ കുഴികളാണ്.
പാലത്തിലെ കുഴികൾ അടച്ച് ടാറിങ് പൂർത്തിയാക്കിയാക്കിയാൽ മാത്രമേ നഗര റോഡ് വികസനം കൊണ്ടുള്ള പ്രയോജനം ജനങ്ങൾക്കു ലഭിക്കുകയുള്ളൂ എന്നിരിക്കെയാണ് ടാറിങ് അനന്തമായി നീളുന്നത്.
കുഴി മൂടിയത് ബലപ്പെടാനാണ് നഗര റോഡ് വികസന പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നതെന്നാണ് വിശദീകരണം. നിലവിൽ പൊടിപടലങ്ങൾ മൂലം വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
റോഡിലൂടെ കടന്നു പോകുന്നവരും വായും മൂക്കും മൂടേണ്ട സ്ഥിതിയാണ്.
അടിയന്തരമായി നഗര റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]