
കൊച്ചി ∙ ജലഗതാഗത വകുപ്പിന്റെ പുതുതായി നിർമിച്ച റീജനൽ ഓഫിസ് കെട്ടിടം മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. എറണാകുളം എംഎൽഎ ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം എംപി ഹൈബി ഈഡൻ, കൊച്ചി മേയർ എം.അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി.
സംസ്ഥാന ജലഗതാഗത ഡയറക്ടർ ഷാജി വി. നായർ, പൊതുമരാമത്ത് കെട്ടിട
വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സിന്റോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻമാരായ ടി.കെ.അഷറഫ്, സീന ടീച്ചർ, മാലിനി കുറുപ്പ്, കൗൺസിലർമാരായ അഡ്വ. ആന്റണി കുരീത്തറ, പദ്മജ എസ്.
മേനോൻ, ഷഹീർ എന്നിവർ പ്രസംഗിച്ചു.
മുൻ എറണാകുളം എംഎൽഎയായ ഹൈബി ഈഡന്റെയും നിലവിലെ എംഎൽഎ ടി.ജെ.വിനോദിന്റെയും ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി അറുപത് ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് സുഗമമായ സേവനവും, വകുപ്പിലെ ജീവനക്കാർക്ക് മെച്ചപ്പെട്ട
സൗകര്യവും ഒരുക്കുന്നതിനായി നിർമിച്ചിരിക്കുന്നതാണ് ഈ കെട്ടിടം.
കെഎസ്ആർടിസി വിഭാഗത്തിൽ ഡിജിറ്റലൈസേഷൻ എല്ലാ മേഖലകളിലും എത്തിക്കുമെന്നും സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കൂച്ചുവിലങ്ങിടുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും ചടങ്ങിൽ മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. എറണാകുളം കെഎസ്ആർടിസിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ അണിയറയിൽ തയാറാണെന്നും ധനകാര്യ വകുപ്പിൽ നിന്നും 15 കോടി രൂപയുടെയും കൊച്ചി മെട്രോയുടെ 5 കോടി രൂപയുടെയും സഹായത്തോടെ 20 കോടി രൂപയുടെ നിർമാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]