
കാക്കനാട്∙ പാലാരിവട്ടം– വൈറ്റില ബൈപാസിൽ നിന്നു കാക്കനാട്ടേക്കുള്ള വെണ്ണല–പാലച്ചുവട്– സീപോർട്ട് എയർപോർട്ട് സമാന്തര റോഡിൽ അപകട ഭീഷണി ഉയർത്തി വൻ ഗർത്തം രൂപപ്പെട്ടു. പാലച്ചുവട് ജംക്ഷനിൽ നിന്നു സീപോർട്ട് എയർപോർട്ട് റോഡിലേക്കുള്ള ഭാഗത്ത് കാളച്ചാൽ പാടശേഖരത്തോടു ചേർന്നാണ് ഗർത്തം.
റോഡിന്റെ പ്രതലത്തിൽ നിന്നുള്ള ഗർത്തം പാടശേഖരത്തോടു ചേർന്നുള്ള സംരക്ഷണ ഭിത്തിയും തകർത്തു വലിയ ഗുഹ പോലെയാണ് രൂപപ്പെട്ടത്. നൂറു കണക്കിനു വാഹനങ്ങൾ പോകുന്ന തിരക്കേറിയ റോഡാണിത്.
മഴയിൽ റോഡ് കൂടുതൽ ഇടിഞ്ഞു വാഹനങ്ങൾ അകപ്പെടുമോയെന്ന ആശങ്ക നാട്ടുകാർക്കും യാത്രക്കാർക്കുമുണ്ട്.
നേരത്തേ കെഎസ്ഇബിയുടെ ഭൂഗർഭ കേബിൾ ഇട്ട ഭാഗമാണിത്.
ഇവിടെ കുറച്ചു നാളായി നേരിയ വിള്ളലുണ്ടായിരുന്നു. ഇതാണ് വലിയ ഗർത്തമായി മാറിയത്.
പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തര ശ്രദ്ധ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]