
വൈപ്പിൻ∙ ഒട്ടേറെ കാൽനടക്കാരും വാഹനങ്ങളും ദിനംപ്രതി കടന്നു പോകുന്ന നെടുങ്ങാട് പള്ളിപ്പാലത്തിൽ അപ്രോച്ച് റോഡ് താഴ്ന്നതിനെ തുടർന്നുണ്ടായ ഉയര വ്യത്യാസം പരിഹരിക്കണമെന്ന് ആവശ്യം.പാലത്തിന്റെ പ്ലാറ്റ്ഫോമിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോൾ വാഹനങ്ങളും കാൽനടക്കാരും അപകടത്തിൽ പെടുന്നത് ഇവിടെ പതിവായിരിക്കുകയാണെന്ന് ഇതു സംബന്ധിച്ച് പൊതുമരാമത്ത് പാലം വിഭാഗം അധികൃതർക്ക് നൽകിയ പരാതിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിൻ മണ്ടോത്ത് ചൂണ്ടിക്കാട്ടി. അപ്രോച്ച് റോഡ് താഴ്ന്നതിനൊപ്പം മുകളിൽ വിരിച്ചിരുന്ന ടൈലുകളും താഴേക്ക് ഇരുന്നിട്ടുണ്ട്.
ഇത്തരം സ്ഥലങ്ങളിൽ കുഴി രൂപപ്പെട്ടിരിക്കുന്നതും വാഹനങ്ങൾക്ക് ഭീഷണിയായി മാറുന്നു.പാലം നിർമാണ വേളയിൽത്തന്നെ ഈ അപാകത ഉടലെടുത്തിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അപ്രോച്ച് റോഡ് വരുന്ന ഭാഗത്ത് കൂടുതൽ മണ്ണ് നിറച്ച് ഉറപ്പിക്കണമെന്ന ആവശ്യം കരാറുകാർ ചെവിക്കൊണ്ടില്ല. വൈകാതെ തന്നെ അപ്രോച്ച് റോഡ് താഴേക്ക് ഇരുന്നു തുടങ്ങി.
പിന്നീട് ഒന്നോ രണ്ടോ തവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. വീതിയേറിയ പാലമായതിനാൽ ഭാരവാഹനങ്ങളുടെ സഞ്ചാരം വർധിച്ചതും കാര്യങ്ങൾ കൂടുതൽ രൂക്ഷമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]