
തൃപ്പൂണിത്തുറ∙ കോടികൾ മുടക്കി നഗരസഭ പണിത മാളുകൾ ഷോപ്പിങ് കോംപ്ലക്സ് ആക്കാനുള്ള കരട് ബൈലോ തയാറായി. കണ്ണൻകുളങ്ങരയിലെ ടി.കെ. രാമകൃഷ്ണൻ മാളും സ്റ്റാച്യു– കിഴക്കേക്കോട്ട
റോഡിനു സമീപം പോളക്കുളത്തിനു സമീപത്തുള്ള എ.ജി. രാഘവമേനോൻ മാളും ഷോപ്പിങ് കോംപ്ലക്സായി മാറ്റാനുള്ള കരട് ബൈലോയാണ് ഇന്നലെ കൂടിയ നഗരസഭ ധനകാര്യ സ്ഥിരസമിതി പാസാക്കിയത്. ഇത് നഗരസഭാ കൗൺസിലിന്റെ അനുമതിക്കായി അടുത്ത യോഗത്തിൽ സമർപ്പിക്കും. മാളുകൾ ഷോപ്പിങ് കോംപ്ലക്സായി മാറുമ്പോൾ മൊത്തം എത്ര മുറികൾ ഉണ്ടാകുമെന്ന കണക്ക് യോഗത്തിൽ ഉദ്യോഗസ്ഥർ അവതരിപ്പിച്ചു.
ഉദ്ഘാടനം നടത്തിയ ശേഷം 5 വർഷമായി ഉപയോഗിക്കാതെ കിടക്കുകയാണ് രണ്ടു മാളുകളും.
ലേലം ചെയ്യുമ്പോൾ മാളുകൾ മുഴുവനായി മാത്രമേ നൽകാൻ കഴിയൂ എന്ന നിബന്ധനയാണ് വില്ലനായത്. പലതവണ ലേലത്തിൽ വച്ചെങ്കിലും ആരും ലേലത്തിലെടുക്കാൻ എത്തിയില്ല.
ഇതേത്തുടർന്നു പുനർലേലം, ഓഫർ മുഖേന ക്ഷണിച്ചിട്ടും ആരും പങ്കെടുത്തില്ല. രണ്ടു ഷോപ്പിങ് മാളും ഷോപ്പിങ് കോംപ്ലക്സാക്കി, മുറികളാക്കി വിഭജിച്ച് ഓരോ മുറിയും വാടകയ്ക്കു നൽകാൻ കൗൺസിൽ തീരുമാനം എടുത്തത് ഇതോടെയാണ്.
49,000 ചതുരശ്ര അടിയിൽ 3 നിലകളായാണ് ടി.കെ. രാമകൃഷ്ണന്റെ പേരിൽ മാൾ പണിതത്.
8.40 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. നഗരസഭയുടെ ആദ്യ അധ്യക്ഷൻ എ.ജി. രാഘവമേനോന്റെ പേരിലാണു പോളക്കുളത്തിന് അരികിൽ 6.77 കോടി രൂപ മുടക്കി നഗരസഭ 42,656 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ടാമത്തെ മാൾ പണിതത്. 2020 ഒക്ടോബർ 15 നായിരുന്നു ഉദ്ഘാടനം.
ഒരു നിലയിൽ 16 മുറി
കണ്ണൻകുളങ്ങര മാൾ ഷോപ്പിങ് കോംപ്ലക്സായി മാറ്റാൻ വേണ്ടി മുറികൾ വിഭജിക്കാൻ 36 ലക്ഷം രൂപയുടെ ചെലവാണ് കണക്കാക്കുന്നത്.
മാളിനു വേണ്ടിയുള്ള വലിയ മുറികളാണു നിലവിലുള്ളത്. ഇതു 250 മുതൽ 280 ചതുരശ്ര അടി വരെയുള്ള ചെറിയ കടമുറികളാക്കി തിരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
16 മുറികൾ ഒരു നിലയിൽ ഉണ്ടാകും. തിയറ്റർ തുടങ്ങാൻ വേണ്ടി നീക്കിവച്ച ഏറ്റവും മുകളിലെ നിലയെക്കുറിച്ചുള്ള പരാമർശം ബൈലോയിൽ ഒഴിവാക്കിയിട്ടുണ്ട്.
ഇതു സംബന്ധിച്ചു പിന്നീട് കൗൺസിൽ തീരുമാനിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]