
കൊച്ചി ∙ കാടകങ്ങളിലെ വന്യമായ കാഴ്ചകളും വിസ്മയകരമായ ഭൂപ്രകൃതിയും പരിചയപ്പെടുത്തുന്ന ഹോർത്തൂസ് ‘ഇറ്റ്സ് റെയ്നിങ് ’ മൺസൂൺ ഫൊട്ടോഗ്രഫി ക്യാംപിനുള്ള യുവ ഫൊട്ടോഗ്രഫർമാരുടെ രണ്ടാം ഘട്ട സംഘം പറമ്പിക്കുളത്തെത്തി.
മലയാള മനോരമ ഹോർത്തൂസും –ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രവും വനംവകുപ്പുമായി ചേർന്നാണ് ഹോർത്തൂസ് മൺസൂൺ ഫൊട്ടോഗ്രഫി ക്യാംപ് നടത്തുന്നത്. മലയാള മനോരമ പനമ്പിള്ളി നഗർ ഓഫിസിൽ സംഘത്തിന്റെ യാത്ര ഗൊയ്ഥെ സെൻട്രം കൊച്ചി മേധാവി ജോസഫ് സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്തു.
പ്രകൃതിയെയും വനത്തെയും അടുത്തറിയാനും പരിസ്ഥിതി സംരക്ഷണത്തിൽ അവബോധം സൃഷ്ടിക്കാനുമാണ് ക്യാംപ്. ഇന്റർനാഷനൽ ലീഗ് ഓഫ് കൺസർവേഷൻ ഫൊട്ടോഗ്രഫേഴ്സ് അംഗം ബാലൻ മാധവനാണ് ക്യാംപ് ഡയറക്ടർ.
വയനാട്, പറമ്പിക്കുളം, തെൻമല എന്നിങ്ങനെ മൂന്നു കേന്ദ്രങ്ങളിലായാണ് ക്യാംപുകൾ.
60 പേരെയാണ് തങ്ങളെടുത്ത ചിത്രങ്ങൾ വിലയിരുത്തി ക്യാംപിലേക്ക് തിരഞ്ഞെടുത്തത്. ക്യാംപ് അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് 50,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 30,000 രൂപയും മൂന്നാം സമ്മാനമായി 20,000 രൂപയും നൽകും.
10,000 രൂപയുടെ മൂന്നു പ്രോത്സാഹന സമ്മാനങ്ങളും. ചിത്രങ്ങൾ നവംബർ 27 മുതൽ 30 വരെ കൊച്ചിയിൽ സുഭാഷ് പാർക്കിൽ നടക്കുന്ന ഹോർത്തൂസിനോടനുബന്ധിച്ച് പ്രദർശിപ്പിക്കും.
മൂന്നാമത്തെ മൺസൂൺ ഫൊട്ടോഗ്രഫി ക്യാംപ് തെൻമലയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]