
കൊച്ചി∙ ഇന്റർനെറ്റിലെ അധോലോകമായ ഡാർക് വെബ് വഴി വൻതോതിൽ ലഹരിവസ്തുക്കൾ വിൽപന നടത്തിയ കേസിലെ പ്രതികളായ എഡിസൻ ബാബു, കൂട്ടാളി അരുൺ കെ. തോമസ്, ഡിയോൾ കെ.വർഗീസ് എന്നിവരെ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിൽ വാങ്ങി.
കൂടുതൽ ചോദ്യം ചെയ്യാനായി 4 ദിവസത്തെ കസ്റ്റഡിയാണു കോടതി അനുവദിച്ചത്.ഡാർക് വെബ്ബിലെ രഹസ്യപോർട്ടലുകൾ വഴി വർഷങ്ങളായി ഇവർ നടത്തിയ ലഹരി ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ തെളിവുകൾ കണ്ടെത്താനുമാണു പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവരുടെ മുഴുവൻ ലഹരി ഇടപാടുകളും നടത്തിയിട്ടുള്ളത്.
പ്രതികളുടെ സാന്നിധ്യത്തിൽ ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിക്കണമെന്നു പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ലഹരി കാർട്ടലുകളുമായും പ്രതികൾക്കു ബന്ധമുള്ളതിനാൽ വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ ലഹരി വിൽപനയുടെ പൂർണ വിവരങ്ങൾ പുറത്തുവരൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]