
കൊച്ചി∙ യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ 16നു നടപ്പാക്കുമെന്നു റിപ്പോർട്ട്.
യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവു ജയിൽ അധികൃതർക്കു ലഭിച്ചതായി നിമിഷപ്രിയയുടെ മോചനശ്രമങ്ങൾക്കു നേതൃത്വം നൽകിയിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം അറിയിച്ചു. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗങ്ങളെയാണ് വിവരം അറിയിച്ചത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണു നിമിഷപ്രിയ.
കഴിഞ്ഞ വർഷം ഏപ്രിലിൽ യെമനിലേക്കു തിരിച്ച അമ്മ പ്രേമകുമാരി ഇപ്പോഴും സനായിൽ സാമുവൽ ജെറോമിന്റെ വസതിയിൽ കഴിയുകയാണ്. നിമിഷയുടെ അമ്മ ജയിലിലെത്തി ഉത്തരവു ലഭിച്ചെന്ന വിവരം സ്ഥിരീകരിച്ചെന്നും ജെറോം ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. നിമിഷപ്രിയയ്ക്കൊപ്പം ക്ലിനിക് നടത്തിയിരുന്ന യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ലാണു കൊല്ലപ്പെട്ടത്.
ഈ കേസിൽ അറസ്റ്റിലായതു മുതൽ ജയിലിലാണു നിമിഷപ്രിയ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]