പെരുമ്പാവൂർ ∙ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് മോഗറൽ മലയൻ വീട്ടിൽ അബ്ദുൽ റസാഖ് (38) ആണു പിടിയിലായത്.
അതിഥിത്തൊഴിലാളി കുടുംബത്തിലേതാണ് 12, 9 വയസ്സുള്ള പെൺകുട്ടികൾ. പെരുമ്പാവൂരിലെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഇയാളും സുഹൃത്തുക്കളും.
കെട്ടിടനിർമാണത്തൊഴിലാളിയായി ഇവിടെയെത്തിയ ഇയാൾ ഡ്രൈവിങ്, തടിപ്പണി, കയറ്റിറക്ക് എന്നിവയും ചെയ്തിരുന്നു. വാടകവീടിനോടു ചേർന്നുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന സഹോദരിമാരെയാണു പ്രതി പീഡിപ്പിച്ചത്.
കുട്ടികളുടെ മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്താണു കുട്ടികളെ പീഡിപ്പിച്ചിരുന്നത്.
കഴിഞ്ഞ മാസമാണു പീഡനം നടന്നത്. പീഡനം മൊബൈൽഫോണിൽ ചിത്രീകരിച്ചു.
കുറച്ചു നാളുകളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ സുഹൃത്തിനു തോന്നിയ സംശയമാണു പ്രതി പിടിയിലാകാൻ കാരണം.
പീഡന വിവരം സുഹൃത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. സിഡബ്ല്യുസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു പൊലീസ് കേസെടുത്തത്.
റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എൽ.
അനിൽകുമാർ, എസ്ഐമാരായ പ്രവീൺ പ്രകാശ്, എഎസ്ഐമാരായ രതീശൻ, എം.ബി. സുബൈർ, സീനിയർ സിപിഒമാരായ ജിജുമോൻ, മുഹമ്മദ് ഷാൻ, സിപിഒമാരായ എൻ.പി.
ബിന്ദു, ടി.കെ. സന്ധ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

